പാലക്കാട്: സി.പി.എം സംസ്ഥാനസമിതി അംഗം പി. ജയരാജൻ രചിച്ച രണ്ട് പുസ്തകങ്ങൾ ഒക്ടോബർ ആദ്യവാരം പ്രകാശനം ചെയ്യും. കേരളത്തിലെ ഇസ്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ചുള്ള ‘കേരളം, മുസ്‌ലിം രാഷ്ട്രീയം- രാഷ്ട്രീയ ഇസ്‌ലാം’, ‘ഗുരുവിനെ മറക്കുന്ന കേരളം’ എന്നിവയാണ് പ്രകാശനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുസ്‍ലിം സംഘടനകൾ രാഷ്ട്രീയത്തിൽ നടത്തുന്ന ഇടപെടൽ സംബന്ധിച്ച പഠനമാണ് ‘കേരളം, മുസ്‌ലിം രാഷ്ട്രീയം– രാഷ്ട്രീയ ഇസ്‌ലാം’.
ഹിന്ദുത്വ വർഗീയതയും മുസ്‍ലിം വർഗീയതയും ശക്തിപ്പെടുന്ന സാഹചര്യത്തിൽ വളരെ കാലമെടുത്ത് നടത്തിയ പഠനമാണ് ഈ പുസ്തകമെന്ന് അദ്ദേഹം പറഞ്ഞു. ജാതിരാഷ്ട്രീയവും ഹിന്ദുത്വ ശക്തികളുടെ നുഴഞ്ഞുകയറ്റ ശ്രമവുമാണ് രണ്ടാമത്തെ പുസ്തകത്തിന്റെ ഇതിവൃത്തം.
ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെ ദുർവ്യാഖ്യാനിക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടക്കുന്ന സമകാലീക ചിത്രമാണ് പുസ്തകത്തിൽ വിവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.