എൻ.എസ് എസിന് രാഷ്ട്രീയമില്ല; ഓരോരുത്തരുടേയും ഭാഷ ജനം മനസിലാക്കും- പിള്ള

കൊല്ലം: എൻ.എസ്.എസിന് രാഷ്ട്രീയമില്ലെന്നും ഓരോരുത്തരുടേയും പ്രയോഗവും ഭാഷയും മനസിലാക്കുന്നവരാണ് കേരള ജനതയെന് നും കേരള കോൺഗ്രസ് ബി നേതാവ് ആർ. ബാലകൃഷ്ണ പിള്ള. ശബരിമലയിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിൽക്കണം. അതോടൊപ്പം കോ ടതിവിധി പാലിക്കപ്പെടുകയും വേണം. നവോത്ഥാന നായകരിൽ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട വ്യക്തിയാണ് മന്നത്ത് പത്മനാഭനെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിന് എതിരായ നിലപാടെടുക്കുന്ന രാഷ്ട്രീയ പാർട്ടികളെ എൽ.ഡി.എഫിനോട് സഹകരിപ്പിക്കണമെന്നാണ് കേരള കോൺഗ്രസ് ബി നിലപാട്. കേരള കോൺഗ്രസ് മുന്നണിയിൽ ചേർന്നതിന്‍റെ ഫലം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ബി.ജെ.പി വലിയ ശക്തിയല്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ തെളിഞ്ഞു. ന്യൂനപക്ഷ വോട്ടുകൾ മുമ്പെങ്ങുമില്ലാത്ത വിധം എൽ.ഡി.എഫിന് ലഭിക്കുമെന്നും പിള്ള പറഞ്ഞു

കേരള കോൺഗ്രസിൽ നിന്നും ജോസഫ് വിഭാഗം പുറത്ത് വന്നാൽ സ്വാഗതം ചെയ്യും. അഭിപ്രായ സർവേകൾ യാഥാർഥ്യമല്ല. പല സർവേകളും തെറ്റിയ പാരമ്പര്യമുണ്ട്. കേരളത്തിൽ ഇപ്പോൾ നടന്നത് സാമ്പിൾ സർവേ. പാർട്ടി ലോക് സഭ സീറ്റ് ആവശ്യപ്പെടില്ലെന്നും ബാലകൃഷ്ണ പിള്ള വ്യക്തമാക്കി.

Tags:    
News Summary - r balakrishna pillai- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.