കടയ്ക്കൽ: തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനിടെ കേരള കോൺഗ്രസ് ബി സംസ്ഥാന ചെയർമാൻ ആർ. ബാലകൃഷ്ണപിള്ളക്ക് ദേഹാസ്വാ സ്ഥ്യം. വേദിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ പ്രവർത്തകർ ഉടൻ വീട്ടിലെത്തിച്ചു.
തുടർന്ന് കൊട്ടാരക്കരയിലെ സ്വകാ ര്യ ആശുപത്രിയിൽനിന്ന് ഡോക്ടർമാരെത്തി പരിശോധിച്ചു. ബുധനാഴ്ച രാത്രി 8.15നായിരുന്നു സംഭവം. ഇട്ടിവ പഞ്ചായത്തിലെ കോട്ടുക്കലിൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്തശേഷം മടങ്ങാൻ തുടങ്ങുമ്പോൾ വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.
കുളത്തൂപ്പുഴയിൽ പ്രചാരണയോഗത്തിൽ പങ്കെടുത്തശേഷമാണ് അദ്ദേഹം കോട്ടുക്കലിലെത്തിയത്. തനിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും വ്യാഴാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകുമെന്നും ബാലകൃഷ്ണപിള്ള അറിയിച്ചു.
അതേസമയം, സംഭവസമയം പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും വേണ്ടത്ര സേവനം ലഭ്യമാക്കാൻ അവർ തയാറായില്ലെന്ന് കേരള കോൺഗ്രസ് ബി പ്രവർത്തകർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.