വംശിയാധിക്ഷേപം: പി.കെ ബഷീറിന് ജനങ്ങൾ മറുപടി നൽകുന്നുണ്ടെന്ന് എം.എം. മണി

തിരുവനന്തപുരം: മുസ്‍ലിം ലീഗ് നേതാവ് പി.കെ. ബഷീർ എം.എൽ.എയുടെ വിവാദ പരാമർശത്തിന് ജനങ്ങൾ മറുപടി നൽകുന്നുണ്ടെന്ന് സി.പി.എം നേതാവും മുൻ മന്ത്രിയുമായ എം.എം.മണി എം.എൽ.എ. പി.കെ. ബഷീർ എം.എൽ.എയെ നേരിട്ടു കാണുമ്പോൾ പരാമർശത്തെ കുറിച്ച് ചോദിക്കുമെന്നും എം.എം. മണി പറഞ്ഞു.

'കറുപ്പ് കണ്ടാൽ പിണറായിക്ക് പേടി, പർദ കണ്ടാൽ പേടി, ഇനി എനിക്കുള്ള പേടിയെന്തെന്നാൽ, ഇവരുടെ സംസ്ഥാന കമ്മിറ്റിയിൽ എം.എം മണി ചെന്നാൽ എന്തായിരിക്കും സ്ഥിതിയെന്നാണ്... കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ...' എന്നിങ്ങനെയായിരുന്നു ബഷീറിന്‍റെ പ്രസംഗം. ഏറനാട് മണ്ഡലത്തിലെ എം.എല്‍.എയായ പി.കെ ബഷീറിന്‍റെ വംശീയാധിക്ഷേപത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമുയർന്നിരുന്നു.

പി.കെ ബഷീറിന്റെ വംശീയാധിക്ഷേപത്തിന് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തിയിരുന്നു. കറുപ്പോ വെളുപ്പോ അല്ല, ചുവപ്പാണ് മണിയാശാൻ എന്നായിരുന്നു ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്. അതിനുപിറകെയാണ് പ്രതികരണവുമായി എം.എം. മണിയും രംഗത്തെത്തിയത്. 

Tags:    
News Summary - Racism: MM Mani says people are responding to PK Basheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.