തിരൂരങ്ങാടി: മതം മാറിയതിന് കൊടിഞ്ഞിയിൽ കൊലപ്പെട്ട ഫൈസലിന്റെ വീട്ടിൽ രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയെത്തി. കൊടിഞ്ഞിയിലെ ഫൈസലിൻെറ വീട്ടിലെത്തിയ രാധിക ഫൈസലിന്‍റെ മാതാവിനെ സന്ദർശിച്ചു.
സംഘ്പരിവാര്‍ നിയന്ത്രിക്കുന്ന ഭരണകൂടം ദളിതരുടെയും മുസ്‌ലിം ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാപരമായ മൗലീകാവകാശങ്ങള്‍ വകവെച്ചു തരാതെ അതിക്രൂരമായി അക്രമിച്ചൊതുക്കുകയാണെന്ന് രാധിക വെമുല പറഞ്ഞു. മകന്‍ നഷ്ടപ്പെട്ട അമ്മയുടെ വേദന മക്കളും ഭാര്യയുമില്ലാത്ത നരേന്ദ്രമോദിക്ക് അറിയില്ലെന്നും അടുത്ത് തെരെഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ പതിനായിരക്കണക്കിന് അമ്മമാര്‍ ബി.ജെ.പിക്കെതിരെ വിധിയെഴുതുമെന്നും അവര്‍ വ്യക്തമാക്കി.
ഓരോ ഇന്ത്യന്‍ പൗരന്റെയും ജീവിക്കാനും വിശ്വസിക്കാനുമുള്ള അവകാശമാണ് ഇവിടെ ചോദ്യം ചെയ്യുന്നത്. രാജ്യത്തിന്റെ പൈതൃകത്തിനെതിരെ കുരിശു യുദ്ധം നടത്തുന്നവരാണ് രാജ്യദ്രോഹികള്‍, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരാണ് ദേശവിരുദ്ധര്‍. ഇന്ന് രാജ്യദ്രോഹികളും ദേശവിരുദ്ധരുമായിട്ടുള്ള ആര്‍.എസ്.എസ്സുകാരുടെ രാജ്യസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റും ഇന്ത്യയിലെ ദളിതര്‍ക്കും മുസ്‌ലിംകള്‍ക്കും ആവശ്യമില്ലെന്നും രാധിക കൂട്ടിച്ചെര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.