കോഴിക്കോട്: 'ഉണ്ടോ സഖീ ഒരു കുല മുന്തിരി' ഉൾപ്പെടെ നൂറോളം മാപ്പിള പാട്ടുകളുടെ രചയിതാവും മത പണ്ഡിതനും പ്രഭാഷകനുമായ റഹീം കുറ്റ്യാടി (76) അന്തരിച്ചു. വാർധക്യസഹചമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണം.
'ഉണ്ടോ സഖീ ഒരു കുല മുന്തിരി', 'സൗറെന്ന ഗുഹയിൽ പണ്ട്' തുടങ്ങി നൂറോളം മാപ്പിള പാട്ടുകൾ രചിച്ചിട്ടുണ്ട്. ഗീത - ബൈബിൾ, ഖുർആൻ സമന്യയ ദർശനം, ഖുർആനും പൂർവവേദങ്ങളും, ശാസ്ത്ര വിസ്മയങ്ങളിൽ ഖുർആനിൽ, സാൽവേഷൻ തുടങ്ങി പത്തോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കേരള നദ്‌വത്തുൽ മുജാഹിദീൻ മുൻ സംസ്ഥാന സമിതി അംഗമായിരുന്നു. നാദാപുരം ഗവ. യു.പി സ്കൂളിൽ അറബി അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യമാർ: ഹഫ്സ, സലീന. പിതാവ്: എം. അബ്ദുല്ലക്കുട്ടി മൗലവി (കുറ്റ്യാടിയിലെ സാമൂഹിക പരിഷ്കർത്താവ്, മഖ്ദൂം കുടുംബാഗം). മാതാവ്: ഫാത്തിമ മുസല്ലിയാരകത്ത്. മക്കൾ: എം. ഉമൈബ (എൻ.എ.എം.എച്ച് എസ്.എസ് ടീച്ചർ പെരിങ്ങത്തൂർ), റഹീന, നഈമ, തസ്‌നീം (അധ്യാപകൻ), ഡോ. എം. ഉമൈർ ഖാൻ (അസി. പ്രഫ. ആർ.യു.എ കോളജ്, ഫറൂഖ് കോളജ്), ഫായിസ് മസ്‌റൂർ, മുസ്‌ന, റഹ്മ, റസീം, ഫാസിൽ, ഇഹ്‌സാൻ.
സഹോദരങ്ങൾ: മഹ്മൂദ് മാസ്റ്റർ, അബ്ദുൽ ജലീൽ, അബ്ദുൽ മജീദ്, നൂറുദ്ധീൻ, മറിയം, റുഖിയ, ശരീഫ, പരേതരായ സൈനുദ്ദീൻ മാസ്റ്റർ, മാപ്പിള പാട്ട് ഗായകൻ ഹമീദ് ശർവാനി, അബ്ദുൽ കരീം മൗലവി, നഫീസ.
മരുമക്കൾ: പരേതനായ ഹമീദ് കരിയാട് (മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം), മുസ്തഫ (റോളക്സ് ട്രാവൽസ് കോഴിക്കോട്), റഫീഖ് റഷീദ് (സിനിമാട്ടോഗ്രാഫർ), സൗദ തസ്‌നീം, റസീന ഉമൈർ (ടി.എം.കോളജ് നാദാപുരം). ഖബറടക്കം കുറ്റ്യാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ വെള്ളിയാഴ്ച രാത്രി പത്തിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.