നെന്മാറ (പാലക്കാട്): ദുരൂഹതയും അവിശ്വസനീയതയും നിറഞ്ഞ പ്രണയകഥക്കൊടുവിൽ അയിലൂരിലെ റഹ്മാനും സജിതയും രംഗത്തെത്തി, ആ ജീവിതത്തെക്കുറിച്ച് വിവരിക്കാൻ.10 വർഷം സജിതയെ ഒളിപ്പിച്ചത് സ്വന്തം മുറിയിൽതന്നെയാണെന്ന് റഹ്മാൻ പറഞ്ഞു. സാമ്പത്തിക പ്രയാസവും, വീട്ടുകാരുടെ എതിർപ്പുമാണ് അവളെ പുറംലോകമറിയാതെ താമസിപ്പിക്കാൻ കാരണം. ഒരാഴ്ചയാണ് ഒളിച്ച് താമസിക്കാൻ തീരുമാനിച്ചത്. പക്ഷേ, സാഹചര്യം 10 വർഷത്തിലെത്തിച്ചു. സഹോദരിയുടെ വിവാഹസമയത്തും, വീട് പുനരുദ്ധാരണസമയത്തും വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നതായി റഹ്മാൻ പറഞ്ഞു.
താൻ മാനസികവിഭ്രാന്തി അഭിനയിച്ചിരുന്നില്ല. അതെല്ലാം എെൻറ വീട്ടുകാർ പറഞ്ഞുണ്ടാക്കിയതാണ്. ലോക്ഡൗണിൽ എനിക്ക് ജോലിയില്ലാതായി. വീട്ടിൽ ഒന്നും കൊടുക്കാനായില്ല. അതിനാൽ, വീട്ടിൽനിന്ന് ഭക്ഷണം കിട്ടാതായി. അങ്ങനെയാണ് വാടകവീട്ടിലേക്ക് മാറാൻ നിർബന്ധിതനായതെന്നും റഹ്മാൻ പറഞ്ഞു.
ബുദ്ധിമുട്ടുകൊണ്ടാണ് ഒറ്റമുറിയിൽ ഇങ്ങനെ ദീർഘനാൾ കഴിയേണ്ടിവന്നതെന്ന് സജിത പറഞ്ഞു. ഒരാഴ്ചക്കകം പുറത്തിറങ്ങാൻ കഴിയുമെന്നാണ് ആദ്യം കരുതിയത്. പിന്നീട് നീണ്ടുപോയി. എനിക്കവിടെ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. എെൻറ കാര്യങ്ങൾ എല്ലാം നേരെത്തന്നെയാണ് റഹ്മാൻക്ക നോക്കിയത്. അദ്ദേഹത്തിന് കിട്ടുന്നതിൽ പകുതി എനിക്ക് തന്നു. ഇക്കയുടെ ബന്ധുക്കൾ ഒാരോന്ന് പറഞ്ഞുണ്ടാക്കിയതിലായിരുന്നു വിഷമം. വേറെ പ്രശ്നമൊന്നുമില്ല.
സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് കുടുംബവീട്ടിൽനിന്ന് മാറാതിരുന്നത്. ഇക്ക ജോലിക്ക് പോകുേമ്പാൾ മുറിയിൽതന്നെ കഴിഞ്ഞു. ടി.വി കണ്ടാണ് സമയം തള്ളിനീക്കിയത്. ടി.വിയുെട ശബ്ദം പുറത്തറിയാതിരിക്കാൻ ഹെഡ്സെറ്റുപയോഗിച്ചു. പേടിച്ചാണ് ഒാരോ ദിവസവും കഴിഞ്ഞത്. രാത്രിയിലാണ് ടോയ്ലറ്റിൽ പോയിരുന്നത്.
ഉച്ചഭക്ഷണം ഇക്ക മുറിയിൽ കൊണ്ടുവെച്ചുതരും. മിക്കപ്പോഴും ബ്രഡായിരുന്നു ഭക്ഷണം. തെൻറ അച്ഛനും അമ്മയും ബന്ധുക്കളും വിളിച്ചിരുന്നു. അവർക്ക് എതിർപ്പൊന്നുമില്ല. പുറത്തിറങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇപ്പോൾ ഏറെ സമാധാനമായി. ഇനിയുള്ള കാലം സ്വതന്ത്രമായി ജീവിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും സജിത പറഞ്ഞു. മകൾ മരിച്ചെന്നാണ് കരുതിയെതന്ന് സജിതയുടെ പിതാവ് വേലായുധൻ പറഞ്ഞു. കണ്ടെത്തിയതിൽ സന്തോഷം. വീട്ടിലേക്ക് ക്ഷണിച്ചെന്നും പിതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.