ഗാന്ധിസത്തില്‍ വിശ്വാസം; കലാപകാരിയല്ല -രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: താന്‍ വിശ്വസിക്കുന്നത് ഗാന്ധിസത്തിലാണെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും രാഹുല്‍ ഈശ്വര്‍. സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും അതിനെത്തുടര്‍ന്ന് വന്ന വാര്‍ത്തയും ശരിയല്ളെന്ന് രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലൗ ജിഹാദ് ഹെല്‍പ്ഡെസ്ക് എന്ന പേരില്‍ ഫേസ്ബുക്ക് കൂട്ടായ്മ ഉണ്ടാക്കിയെന്നാണ് പ്രധാന ആരോപണം. സംഘ്പരിവാര്‍ അജണ്ട നടപ്പാക്കാനായി ഉണ്ടാക്കിയ ഗ്രൂപ്പിന് പിന്നില്‍ താനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനവുമാണെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു.

ഇതു വാസ്തവവിരുദ്ധമാണ്. താന്‍ മതേതരവാദിയാണ്. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നുപറയാറുണ്ട്. പക്ഷേ, കലാപത്തിന് ഒരിടത്തും ആഹ്വാനം ചെയ്തിട്ടില്ല. വ്യക്തിഹത്യ നടത്താന്‍ ചിലര്‍ ബോധപൂര്‍വമായ നീക്കങ്ങള്‍ നടത്തുന്നു. അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിനെതിരെ സൈബര്‍ പൊലീസിനും സിറ്റി പൊലീസ് കമീഷണര്‍ക്കും  പരാതി നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

 

 

Tags:    
News Summary - rahul easwar react gandhism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.