ചായ കുടിച്ചും നാടകം കളിച്ചും രാഹുൽ വയനാട്ടുകാരെ പറ്റിക്കുന്നു- കെ. സുരേന്ദ്രൻ

സുല്‍ത്താന്‍ ബത്തേരി: ആഴക്കടല്‍ മത്സ്യബന്ധന കരാറിനെക്കുറിച്ച് രമേശ് ചെന്നിത്തലക്ക് നേരത്തെ അറിമായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സുല്‍ത്താന്‍ ബത്തേരിയിൽ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശാന്തും ചെന്നിത്തലയുമായുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം.

ഇടതുവലതു മുന്നണികൾക്ക് കരാറിനെക്കുറിച്ച് അറിയാമായിരുന്നു. പ്രതിപക്ഷം ഇപ്പോൾ ഈ കരാറുമായി ബന്ധപ്പെട്ട് ബഹളം വെക്കുന്നതിന് പിന്നിൽ മറ്റ് എന്തോ ധാരണ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.

ബഫർസോൺ വിഷയത്തിൽ ഇരു മുന്നണികളും വയനാട്ടുകാരെ വഞ്ചിക്കുകയാണ്. വയനാട്ടിലെത്തി ചായ കുടിച്ചും നാടകം കളിച്ചും രാഹുൽഗാന്ധി തിരികെ പോകുകയാണ്. വയനാടിന്‍റെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാൻ രാഹുൽഗാന്ധി ഒന്നും ചെയ്യുന്നില്ലെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി.  

Tags:    
News Summary - Rahul Gandhi cheating people by drinking tea - K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.