വണ്ടൂർ (മലപ്പുറം): മലയോര മേഖലയിലെത്തിയ രാഹുൽ ഗാന്ധി എം.പി ചായ കുടിക്കാൻ കയറിയത് വണ്ടൂരിലെ അത്താസ് റസ്റ്റാറൻറിൽ. ഓട്ടോ ഡ്രൈവർമാർക്കും നേതാക്കൾക്കുമൊപ്പമിരുന്നാണ് ചായയും ഈത്തപ്പഴവും കഴിച്ചത്. ഓട്ടോ ഡ്രൈവർമാരുടെ വിശേഷങ്ങളും ജീവിതാവസ്ഥയും മറ്റും അദ്ദേഹം ചോദിച്ചറിഞ്ഞു.
കാളികാവ് അടക്കാക്കുണ്ട് ഹിമ ഡയാലിസിസ് സെൻറർ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബുധനാഴ്ച ഉച്ചക്ക് 1.30ഓടെയാണ് കാളികാവ് റോഡിലെ റസ്റ്റാറൻറിൽ എത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എം.പി, എ.പി. അനിൽകുമാർ എം.എൽ.എ, ജില്ല പഞ്ചായത്ത് അംഗം കെ.ടി. അജ്മൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
റസ്റ്റാറൻറ് ഉടമ കെ.എഫ്.സി സുബൈറിനോട് വിശേഷങ്ങൾ ചോദിക്കാനും രാഹുൽ മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.