കൽപറ്റ: പ്രളയത്തിൽ മുങ്ങിപ്പോയ പുസ്തകങ്ങളിലെ അക്ഷരങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഉദയശ്രീയും അനുജൻ ബിനീഷും. ഭംഗിയായി പൊതിയിട്ട പുസ്തകങ്ങൾ ഉണക്കംതേടി വസ്ത്രങ്ങൾക്കൊപ്പം അയയിൽ തൂങ്ങിയാടുകയാണ്. രാജ്യം ഉറ്റുനോക്കുന്ന യുവനേതാവ് ബുധനാഴ്ച കോളനിയിലെ കൊച്ചുകൂരകളിലെത്തുമെന്ന് ഇവർക്കറിയാം. വർഷാവർഷം മുങ്ങിപ്പോവുന്ന പുസ്തകങ്ങളുടെ സങ്കടക്കഥകൾ രാഹുൽ ഗാന്ധിയോട് നേരിൽ പറയണമെന്നുണ്ടിവർക്ക്. അതിന് വഴിയൊരുങ്ങിയാൽ വെണ്ണിയോട് കൊളവയൽ കോളനിയിലെ ദുരിതജീവിതം പ്രിയനേതാവിന് മുന്നിൽ അവതരിപ്പിക്കുമെന്ന് കോട്ടത്തറ ഗവ.എച്ച്.എസ്.എസ് വിദ്യാർഥികളായ ഇൗ സഹോദരങ്ങൾ പറയുന്നു
വെണ്ണിയോടുനിന്ന് തരിയോേട്ടക്കുള്ള റോഡിൽ വലിയപുഴക്ക് സമീപത്തായാണ് കൊളവയൽ കോളനി. 13 കുടുംബങ്ങളിലായി 63 പേരാണ് ഇവിടെ താമസിക്കുന്നത്. വെള്ളപ്പൊക്കത്തിൽ വലിയപുഴ കരകവിഞ്ഞ് വയനാട്ടിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ച കോളനികളിലൊന്നാണിത്. കൂരകളൊക്കെ ഏറക്കുറെ പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു.
ചൊവ്വാഴ്ച രാവിലെയോടെ കോളനി പൊലീസുകാരുടെയും എസ്.പി.ജിയുടെയും സുരക്ഷ വലയത്തിലമർന്നു. രാവിലെ 10.40ന് പള്ളിക്കുന്ന് സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്ടറിലെത്തുന്ന രാഹുൽ ഗാന്ധി കോട്ടത്തറ അങ്ങാടിയിലെ സന്ദർശനം കഴിഞ്ഞാണ് കൊളവയൽ കോളനിയിലെത്തുക. പള്ളിക്കുന്നിലും മൈലാടിയിലും വെണ്ണിയോട് അങ്ങാടിയിലുമൊക്കെ പൊലീസുകാരുടെ വൻ സംഘമുണ്ട്.
രാഹുലിെൻറ സന്ദർശനം പ്രമാണിച്ച് കോളനിയിൽ താൽക്കാലിക പന്തൽ ഒരുക്കിയിട്ടുണ്ട്. എസ്.പി.ജി സംഘം വിശദ പരിശോധനയിലാണ്. ജനറേറ്ററുകളും മറ്റു സജ്ജീകരണങ്ങളും ഒരുങ്ങി. കോളനിയിേലക്ക് ഇറങ്ങുന്ന വഴിയിലെ വലിയ തെങ്ങിൽ വീഴാനൊരുങ്ങിനിൽക്കുന്ന തേങ്ങകൾ പറിക്കാൻ ആളെ ഏർപ്പാടാക്കുകയാണ് ഇവിടത്തെ താമസക്കാരൻ രാജൻ. ഫോേട്ടായിൽ മാത്രം കണ്ടിട്ടുള്ള രാഹുലിനെ നേരിൽ കാണാൻ കാത്തിരിക്കുകയാണ് കോളനിയിലെ ശ്രീദേവിയും മിനിയുമൊക്കെ.
കോൺഗ്രസിെൻറ പ്രാദേശിക നേതാക്കൾ മുതൽ എം.െഎ. ഷാനവാസ് എം.പി വരെ കോളനിയിലെത്തി ഒരുക്കങ്ങൾ നിരീക്ഷിക്കുന്നു. ആംബുലൻസ് ഉൾപ്പെടെ പൊലീസിെൻറ വാഹനവ്യൂഹം പള്ളിക്കുന്നിൽനിന്ന് കോട്ടത്തറ വഴി കൊളവയൽ കോളനിയിലേക്ക് ട്രയൽ റൺ നടത്തി. കോട്ടത്തറയിലും കനത്ത പൊലീസ് വിന്യാസമടക്കം ഒരുക്കങ്ങളെല്ലാം നടത്തി നാട് രാഹുലിനെ കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.