രാഹുല്‍ഗാന്ധി നാളെ വയനാട്ടില്‍; ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും

കല്‍പറ്റ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ബുധനാഴ്ച വയനാട്ടിലെത്തും. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ സന്ദര്‍ശിക്കും.

രാവിലെ 9.15ന് പ്രത്യേക വിമാനത്തിൽ മൈസൂരുവിലെത്തുന്ന രാഹുൽ അവിടെ നിന്നു റോഡ് മാര്‍ഗം മേപ്പാടിയിലെത്തും. തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന മേപ്പാടി ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂള്‍, മൂപ്പന്‍സ് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കും.

തുടര്‍ന്ന് രണ്ടരയോടെ മൈസൂരുവിലേക്കും അവിടെ നിന്നു ഡല്‍ഹിയിലേക്കും തിരിക്കും.

Tags:    
News Summary - Rahul Gandhi in Wayanad tomorrow; Will visit relief camps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.