കൽപറ്റ: രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് ആക്രമണ കേസിലെ പ്രതികൾ വീണ്ടും എസ്.എഫ്.ഐ ഭാരവാഹികൾ. ജിഷ്ണു ഷാജിയെ ജില്ല സെക്രട്ടറിയായും ജോയൽ ജോസഫിനെ പ്രസിഡന്റായും തെരഞ്ഞെടുത്തു.
നേരത്തെ, ഓഫിസ് ആക്രമണം വിവാദമായതിനു പിന്നാലെ എസ്.എഫ്.ഐ ജില്ല കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റിക്ക് ചുമതല നൽകിയിരുന്നു. അന്നു ഭാരവാഹികളായവർ തന്നെയാണ് പുനസംഘടനയിലൂടെ വീണ്ടും ജില്ല എസ്.എഫ്.ഐയുടെ നേതൃനിരയിലെത്തിയത്.
സംഭവം സി.പി.എമ്മിന് ദേശീയതലത്തില്‍ തന്നെ അവമതിപ്പുണ്ടാക്കിയ പശ്ചാത്തലത്തിൽ നേതൃത്വവും മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തെ തള്ളിപ്പറഞ്ഞിരുന്നു. പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി ഇടപെട്ട് ജില്ല കമ്മിറ്റിയെ പിരിച്ചുവിട്ടത്. പകരം ഏഴംഗ അഡ്ഹോക് കമ്മിറ്റിക്കായിരുന്നു ചുമതല.
നേതൃനിരയിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ് പുനസംഘാടന. നേരത്തെ, കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയവർക്ക് ജയിൽ പരിസരത്ത് സ്വീകരണമൊരുക്കിയതും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.