കോട്ടക്കല്‍ ആര്യവൈദ്യശാലയിലെത്തിയ രാഹുല്‍ ഗാന്ധിയെ മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാര്യര്‍ സ്വീകരിക്കുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ, സി.ഇ.ഒ ഡോ. ജി.സി. ഗോപാലപിള്ള, ശൈലജ മാധവന്‍കുട്ടി, എ.പി. അനില്‍ കുമാര്‍ എം.എല്‍.എ എന്നിവർ സമീപം

ആയുര്‍വേദ ചികിത്സക്കെത്തിയ രാഹുല്‍ ഗാന്ധിക്ക് ഊഷ്മള സ്വീകരണം

കോട്ടക്കല്‍: ആയുര്‍വേദ ചികിത്സക്കായി കോട്ടക്കല്‍ ആര്യവൈദ്യശാലയിലെത്തിയ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഊഷ്മള സ്വീകരണം. കൊച്ചിയില്‍നിന്ന് കാറില്‍ റോഡ് മാര്‍ഗം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനൊപ്പം വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് അദ്ദേഹമെത്തിയത്.

ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാര്യര്‍, സി.ഇ.ഒ ഡോ. ജി.സി. ഗോപാലപിള്ള, ട്രസ്റ്റിയും അഡീഷനൽ ചീഫ് ഫിസിഷ്യനുമായ ഡോ. കെ. മുരളീധരന്‍, ട്രസ്റ്റിമാരായ ഡോ. പി. രാംകുമാര്‍, കെ.ആര്‍. അജയ്, ശൈലജ മാധവന്‍കുട്ടി എന്നിവര്‍ സ്വീകരിച്ചു.

Full View

പതിനാല് ദിവസത്തോളം ഡോ. പി.എം. വാര്യരുടെ നേതൃത്വത്തിലുളള സംഘം അദ്ദേഹത്തെ ചികിത്സിക്കും. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. ആര്യവൈദ്യശാലയിൽ സന്ദര്‍ശക നിയന്ത്രണം ഏര്‍പ്പെടുത്തി.

Tags:    
News Summary - Rahul Gandhi received a warm welcome for Ayurvedic treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.