ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിന് വലിയ രാഷ്ട്രീയ മാനമുണ്ടെന്ന് സി.പി.എം േപാളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള.
കേരളത്തിൽ യു.ഡി.എഫ് ഏത് സ്ഥാനാർഥിയെ കൊണ്ടുവന്നാലും രാഷ്ട്രീയപരമായും സംഘടനാപരമായും നേരിടാനുള്ള കരുത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ട്. എന്നാൽ, രാഹുലിെൻറ സ്ഥാനാർഥിത്വം കോൺഗ്രസിെൻറ മുഖ്യ എതിരാളി ബി.ജെ.പിയല്ല, ഇടതു മുന്നണിയാണെന്ന സന്ദേശം നൽകും. ഇതിന് വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്.
കോൺഗ്രസിെൻറ ബി.ജെ.പി വിരുദ്ധ നിലപാട് ന്യൂനപക്ഷത്തെ കബളിപ്പിക്കുന്നതാണ് എന്നും തെളിയിക്കപ്പെടും. കേരളത്തിലെ കോൺഗ്രസിനകത്തുണ്ടായ ഗ്രൂപ് വഴക്കാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.