കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യാത്തതിൽ കുണ്ഠിതപ്പെടുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇൻഡ്യ കൂട്ടായ്മക്ക് ബാധ്യതയാണെന്നും ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്തുന്ന ഏറ്റവും പ്രധാന ഘടകമായി ഇദ്ദേഹം മാറിയിരിക്കുകയാണെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. രാഷ്ട്രീയ പക്വത കൊണ്ടോ മാന്യമായ പെരുമാറ്റ ശൈലി കൊണ്ടോ അനുഗ്രഹിക്കപ്പെടാത്ത രാഹുൽ കോൺഗ്രസിനെ നയിക്കുന്ന കാലത്തോളം ആ പാർട്ടി ഇന്നത്തെ ദുരന്ത ഗർത്തത്തിൽനിന്ന് രക്ഷപ്പെടാൻ പോകുന്നില്ല.
ജ്വലിക്കുന്ന രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഉടമയായ പിണറായി വിജയനോട് രാഷ്ട്രീയം പറയാൻ നെഹ്റു കുടുംബത്തിന്റെ പാരമ്പര്യത്തിൽ കയറിപ്പിടിച്ച് കോൺഗ്രസിന്റെ തലപ്പത്തെത്തിയ രാഹുൽ വളർന്നിട്ടില്ലെന്നും കാസിം ഇരിക്കൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.