തിരുവനന്തപുരം: എൽ.ഡി.എഫിന് തുടർഭരണം ലഭിക്കുെമന്ന മുഖ്യമന്ത്രിയുടെ ആത്മവിശ്വാസത്തെ യു.എസ് മുൻ പ്രസിഡന്‍റ് ട്രംപിന്‍റെ അവകാശവാദത്തോടുപമിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ട്രംപിന്‍റെ ട്വീറ്റും മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ സംബന്ധിച്ച വാർത്തയുടെ സ്ക്രീൻ ഷോട്ടും പങ്കുവെച്ചായിരുന്നു രാഹുലിന്‍റെ പരിഹാസം. സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ 'പെർഫെക്ട് ഓകെ' എന്ന വാചകം അടിക്കുറിപ്പായി നൽകിയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
അമേരിക്കയിൽ തുടർഭരണം പ്രതീക്ഷിച്ച മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, തെരഞ്ഞെടുപ്പിൽ ബൈഡൻ വിജയിച്ചുവെന്ന ഫലം പുറത്തുവന്നിട്ടും അംഗീകരിച്ചിരുന്നില്ല. ഇത് ഏറെ വിവാദത്തിനും കാപ്പിറ്റലിൽ കലാപത്തിനും വഴിവെച്ചിരുന്നു. ഫലം വന്നശേഷം 'തെരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചു' എന്ന് 2020 നവംബർ 16ന് ട്വീറ്റ് ചെയ്തിരുന്നു. ഈട്വീറ്റാണ് പിണറായിയുടെ വാർത്തയോെടാപ്പം രാഹുൽ ഷെയർ ചെയ്തത്.
കേരളത്തിൽ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ, എൽ.ഡി.എഫിന് തുടർഭരണം ലഭിക്കുമെന്ന ആത്മവിശ്വാസത്തിൽ തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞ ചടങ്ങ് ഒരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയെന്ന വിവരം മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിലാണ് ഫലപ്രഖ്യാപനത്തിന്‍റെ പിറ്റേ ദിവസം തന്നെ അധികാരത്തിലേറാൻ തയാറെടുക്കുന്നതെന്നാണ് റിപ്പോർട്ട്. രാജ്ഭവനിൽ വളരെ ചെറിയ രീതിയിൽ ചടങ്ങുകൾ നടത്താനാണ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.