പാലക്കാട്: വിഷൻ പാലക്കാട് 2040ഉമായി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ഇത് സംബന്ധിച്ച വിഡിയോ രാഹുൽ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു. ഒന്നര വർഷത്തെയോ അഞ്ച് വർഷത്തെയോ ഹ്രസ്വകാല പദ്ധതികളല്ല മുന്നോട്ടുവെക്കുന്നതെന്നും 2040ൽ പാലക്കാട് എങ്ങിനെയായിരിക്കണം എന്ന പദ്ധതികളാണ് വേണ്ടെതെന്നും രാഹൽ പറഞ്ഞു.
ജനങ്ങൾക്ക് നിർദേശം വീഡിയോക്കൊപ്പമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്ത് കായികം, സാംസ്കാരികം, ഗതാഗതം, ആരോഗ്യം തുടങ്ങിയ ഏത് മേഖലയെക്കുറിച്ചും നിർദേശം സമർപ്പിക്കാമെന്നും രാഹുൽ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ സി.പി.എം ജില്ല കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പത്തനംതിട്ട ജില്ല സെക്രട്ടറി കെ.പി ഉദയഭാനു. ഫേസ്ബുക്ക് പേജ് ചെയ്തതാണെന്നും എസ്.പിക്ക് പരാതി നൽകുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.