'ഒരു ഗ്രാമം അതിന്റെ നാഡീ ഞരമ്പുകളെല്ലാം നഷ്ടപ്പെട്ട് ഒരു അസ്ഥികൂടമായി നിൽക്കുന്ന കാഴ്ച ഭീതിജനകം'; എല്ലാം മറന്ന് നാം ഒരുമിച്ചു നിൽക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

കൽപറ്റ: ഉരുൾ ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ട മനുഷ്യരെ കൈപിടിച്ചുയർത്താൻ എല്ലാം മറന്ന് നമ്മൾ ഒരുമിച്ച് നിൽക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.

ഇന്നലെ വരെ മുണ്ടക്കൈയുടെയും ചൂരൽമലയുടെയും സൗന്ദര്യമായിരുന്ന മനുഷ്യർ തങ്ങൾ നടന്ന മണ്ണിൽ മാംസവും അസ്ഥിയും ഏതെന്ന് അറിയാതെ ഒരു രാത്രി കൊണ്ട് മറഞ്ഞു പോയ കാഴ്ച ഭീതിജനകമാണെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.

ദുരന്തഭൂമിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിലേർപ്പെട്ട ചിത്രങ്ങൾ  പങ്കുവെച്ചാണ് രാഹുലിന്റെ പോസ്റ്റ്.  

Full View


Tags:    
News Summary - Rahul mamkootathil FB post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.