പ്രിയ സ്വരാജ്, വാഴകൾ എന്ന് വിളിക്കുന്ന അണികളോട് താങ്കളും തോറ്റുപോയ എം.എൽ.എയാണെന്ന് പറയണം -രാഹുൽ മാങ്കൂട്ടത്തിൽ

കൊച്ചി: തെരഞ്ഞെടുപ്പിൽ എപ്പോഴും ശരി മാത്രം ജയിക്കുമെന്ന് പറയാനാവില്ലെന്ന് എം. സ്വരാജിനോട് കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുസോളിനിയും ഹിറ്റ്ലറും വരെ ജയിച്ചിട്ടുണ്ടെന്ന് താങ്കൾ അണികളെ പറഞ്ഞ് മനസിലാക്കണമെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.

തോറ്റുപോയ എം.എൽ.എമാരെ താങ്കളുടെ അണികൾ 'വാഴകൾ' എന്ന് വിളിക്കുമ്പോൾ നിങ്ങളും തോറ്റ് പോയ എം.എൽ.എയാണെന്ന് അവരോട് പറയണമെന്നും രാഹുൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പ്രിയ സഖാവ് എം. സ്വരാജ്,
തെരഞ്ഞെടുപ്പിൽ എപ്പോഴും ശരി മാത്രം ജയിക്കും എന്ന് പറയാനാകുമോ, അങ്ങനെയല്ല ചരിത്രം. എല്ലായ്പ്പോഴും ശരി മാത്രം ജയിക്കുന്ന ഒരു കളിയല്ല തെരഞ്ഞെടുപ്പ്.
മുസ്സോളിനിയുടെ ജയം ശരിയുടെ വിജയം ആയിരുന്നില്ല. ഹിറ്റ്ലറുടെ ജയം ശരിയുടെ വിജയമായിരുന്നില്ല. മോദിയുടെ വിജയം ശരിയുടെ വിജയം ആയിരുന്നില്ല.
'തിരിച്ചുവന്നീടാത്ത ദൂരയാത്രയല്ലിതെൻ സഖാക്കളേ അടിച്ചുടച്ചിടാവതല്ല തീർച്ച നമ്മൾ തൻ മനോബലം കാൽവിലങ്ങുകൾ തീർത്ത കൈകളിൽ കരുത്തുമായി ഉയർത്തെണീറ്റു വന്നിടും സമീപമാത്രയൊന്നിൽ നാം'
സഖാവ് സ്വരാജ്, ഇത് നിങ്ങളുടെ വാക്കുകളാണല്ലോ  ഈ വാക്കുകൾ നിങ്ങൾ ആദ്യം പഠിപ്പിക്കേണ്ടത് നിങ്ങളുടെ അണികളെ തന്നെയാണ്. ശരിയുടെ ജയം എപ്പോഴും തെരഞ്ഞെടുപ്പിൽ ജയിക്കില്ലായെന്നും, മുസ്സോളിനിയും ഹിറ്റ്ലറും വരെ ജയിച്ചിട്ടുണ്ടെന്നും താങ്കൾ അണികളെ പറഞ്ഞ് മനസിലാക്കണം.
തോറ്റുപോയ എം.എൽ.എമാരെ താങ്കളുടെ അണികൾ 'വാഴകൾ' എന്ന് വിളിക്കുമ്പോൾ താങ്കളും തോറ്റ് പോയ എം.എൽ.എയാണെന്ന് അവരോട് പറയണം. തോറ്റ് പോയവർ പിന്നെയും രാഷ്ട്രീയം പറയുമ്പോൾ അവരെ തെറിയഭിഷേകം നടത്തുന്നവരോടും, നാവടക്കുവാൻ പറയുന്നവരെയും താങ്കൾ ഗുണദോഷിച്ച് പറയണം നാളെ താങ്കൾക്കും രാഷ്ട്രീയം പറയണ്ടതാണെന്ന്.  


Tags:    
News Summary - Rahul Mamkootathil, M Swaraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.