പാലക്കാട്: തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും പാലക്കാട്ടെ വോട്ടർമാരുേടത് മതേതര മനസ് ആണെന്നും യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. തെരഞ്ഞെടുപ്പ് ദിവസം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങൾക്കെതിരെ ജനം വോട്ട് ചെയ്യുമെന്നും രാഹുൽ വ്യക്തമാക്കി.
മതേതര മുന്നണിക്ക് ജയമുണ്ടാകണം എന്നതാണ് പ്രാർഥന. വർഗീയതക്ക് വേണ്ടി മൂന്നാം സ്ഥാനത്ത് നിൽക്കുന്ന പാർട്ടി നിലപാടെടുക്കുന്നു. മികച്ച വിജയം യു.ഡി.എഫിന് ലഭിക്കും. പാലക്കാട് പോളിങ് കുറയാൻ സാധ്യതയുണ്ടെങ്കിൽ അത് ബി.ജെ.പിക്ക് കുറയുന്ന വോട്ടായിരിക്കും. ബി.ജെ.പിയുെട ശക്തി കേന്ദ്രങ്ങളിൽ ഇക്കുറി പോളിങ് കുറയും. മതേതര വോട്ടുകൾ കോൺഗ്രസിന് ലഭിക്കും. ജനങ്ങളെ ഇത്തവണ വികസനമായിരിക്കും സ്വാധീനിക്കുക.
ഇന്ന് പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും സുപ്രധാന ദിവസമാണ്. തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളല്ല ചർച്ചയായത് എന്ന കാര്യത്തിൽ പരിഭവമുണ്ട്. വോട്ടർപട്ടികയിൽ പേരുള്ളവരെ തടയുമെന്ന മന്ത്രി രാജേഷിന്‍റെ പ്രതികരണം ജാള്യത മറക്കാനാണ്. വോട്ടർപട്ടികയിൽ പേരുള്ളയാളെ തടയാൻ പ്രായോഗികമായി സാധിക്കില്ലെന്നും രാഹുൽ പറഞ്ഞു.
സന്ദീപ് വാര്യർ ഒരു രാത്രി കൊണ്ട് സ്ഥാനാർഥിയാകാൻ വന്നതായിരുന്നുവെങ്കിൽ കൈ കൊടുപ്പ് ഉണ്ടാകില്ലായിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.