തിരുവനന്തപുരം: സെക്രേട്ടറിയറ്റ് നടയിലെ ഉദ്യോഗാർഥികളുടെ അതിജീവനസമരത്തിന് െഎക്യദാർഢ്യവുമായി സമരപ്പന്തലുകളിൽ രാഹുൽ ഗാന്ധിയെത്തി. രാത്രി എേട്ടാടെ അപ്രതീക്ഷിതമായാണ് രാഹുൽ സമരമുഖത്തെത്തിയത്. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ശശി തരൂർ, കെ.സി. വേണുഗോപാൽ എന്നിവർ ഒപ്പമുണ്ടായിരുന്നു. മുദ്രാവാക്യങ്ങളോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയ നേതാവിനെ സമരപ്പന്തലുകളിലേക്ക് ആനയിച്ചു.
റോഡിൽ കിടന്ന് പ്രതിഷേധിക്കുന്ന സി.പി.ഒ റാങ്ക് ലിസ്റ്റിലുള്ള സമരക്കാരുടെ അരികിലിരുന്ന് പരാതികൾ കേട്ടു. കോപ്പിയടി വിവാദവുമായി ബന്ധപ്പെട്ട് നാലുമാസത്തോളം തങ്ങളുടെ റാങ്ക് ലിസ്റ്റ് മരവിപ്പിച്ചു. കോവിഡ് മൂലവും മൂന്നുമാസം നഷ്ടമായി. ഒരു വർഷം മാത്രം കാലാവധിയുള്ള റാങ്ക് ലിസ്റ്റിലാണ് ഏഴു മാസത്തോളം നഷ്ടമായതെന്നും ഇതുവരെ സർക്കാറിെൻറ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടായില്ലെന്നും അവർ രാഹുൽ ഗാന്ധിയോട് പറഞ്ഞു.
ഫോറസ്റ്റ് വാച്ചർ റാങ്ക് ഹോൾഡേഴ്സിെൻറ സമരപ്പന്തലിലാണ് രണ്ടാമതെത്തിയത്. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരത്തിനും െഎക്യദാർഢ്യമർപ്പിച്ചു. തൊഴിൽ സമരക്കാരുടെ പന്തലുകൾ അവസാനിച്ചെന്ന ധാരണയിൽ മുന്നോട്ട് നടക്കുന്നതിനിടെ പി.സി. വിഷ്ണുനാഥാണ് എൽ.ജി.എസുകാരുടെ സമരകാര്യം ശ്രദ്ധയിൽപെടുത്തിയത്. എൽ.ജി.എസുകാരുടെ വിഷയങ്ങൾ കേൾക്കാൻ അവർക്കരികിലേക്ക് നടന്നു. 'നിങ്ങൾ ഉന്നയിക്കുന്ന വിഷയം ഗൗരവമുള്ളതാണെന്നും കേരളത്തിലെ തൊഴിൽ സമരങ്ങൾ ലോക്സഭയിൽ അവതരിപ്പിക്കുമെന്നും രാജ്യത്തിെൻറ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും' അദ്ദേഹം സമരക്കാേരാട് പറഞ്ഞു.
ഉദ്യോഗാർഥികളുെട പ്രക്ഷോഭത്തിന് െഎക്യദാർഢ്യമർപ്പിച്ച് സമരം നടത്തുന്ന അശ്വതി ജ്വാലയുടെ പന്തലിലും രാഹുലെത്തി. യൂത്ത് കോൺഗ്രസ് നേതാക്കൾ നിരാഹാരമിരിക്കുന്ന സമരപ്പന്തലിലേക്കായിരുന്നു അവസാനമെത്തിയത്. വലിയ ആരവത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. സമരം ശക്തമായി തുടരണമെന്ന ആഹ്വാനം നൽകിയ ശേഷമായിരുന്നു മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.