ആറാട്ടുപുഴ (ആലപ്പുഴ): തോട്ടപ്പള്ളി, വലിയഴീക്കൽ തീരങ്ങളിൽ നടക്കുന്ന കരിമണൽ ഖനനത്തിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. തീരദേശത്തെ ആവാസവ്യവസ്ഥ തകർക്കുന്ന സാഹചര്യത്തിൽ ഖനനം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കരിമണൽ ഖനന വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു സമരപ്പന്തൽ സന്ദർശനം. പാർട്ടി സമരക്കാരോടൊപ്പമാണെന്നും ഖനനം അവസാനിപ്പിക്കാൻ കൂടുതൽ ഇടപെടൽ ഉറപ്പുവരുത്തുമെന്നും രാഹുൽ ഗാന്ധി സമരക്കാർക്ക് ഉറപ്പുനൽകി.
കരിമണൽ ഖനനവിരുദ്ധ സമരസമിതി ജനറൽ കൺവീനർ ആർ. അർജുനൻ ഹാരമിട്ട് സ്വീകരിച്ചു. കെ.സി. വേണുഗോപാൽ എം.പി, എം. ലിജു എന്നിവർക്കൊപ്പമാണ് രാഹുൽ വന്നത്. ആലപ്പാട് തീരദേശ സംരക്ഷണ സമിതി രക്ഷാധികാരി കെ.സി. ശ്രീകുമാർ, ടി.ആർ. രാജിമോൾ, രാജു പല്ലന, പി.ടി. വസന്തകുമാർ ഹാരിസ് പാനൂർ, സമീർ പല്ലന, സിബീഷ് ചെറുവള്ളൂർ തുടങ്ങിയവർ സംബന്ധിച്ചു.നേരത്തേ, ഖനനം വരുത്തിവെക്കുന്ന പ്രശ്നങ്ങൾ സമരസമിതി രാഹുലിന് മുമ്പാകെ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.