മാഹിക്കും തലശേരിക്കും ഇടയിൽ ട്രാക്കിൽ വിള്ളൽ; ഗതാഗതം വൈകി

കണ്ണൂർ: മാഹിക്കും തലശേരിക്കും ഇടയിൽ റെയിൽവേ ട്രാക്കിൽ വിള്ളൽ. കുന്നോലിലാണ് ട്രാക്കിൽ വിള്ളൽ കണ്ടെത്തിയത്. ഇതേതുടർന്ന് ഈ പാതയിലൂടെയുള്ള ഗതാഗതം വൈകി.

തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകി. ചെന്നൈ-മംഗലാപുരം മെയിൽ, യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് എന്നിവ ഒരു മണിക്കൂറും കോഴിക്കോട്-കണ്ണൂർ പാസഞ്ചർ ഒന്നേകാൽ മണിക്കൂറും വൈകി.

ട്രാക്കിലെ തകരാർ പരിഹരിച്ച് രാവിലെ ഒമ്പതേകാലോടെ ഗതാഗതം പുനഃസ്ഥാപിച്ചു.

Tags:    
News Summary - Railway Track Cracked in Mahe -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.