ട്രെയിനുകളിൽ ജനറൽ കോച്ചുകൾ വർധിപ്പിച്ച് റെയിൽവേ; ഒക്ടോബർ 30 മുതൽ പ്രാബല്യത്തിൽ

പാലക്കാട്: ട്രെയിനുകളിൽ തിരക്ക് വർധിക്കുകയും യാത്രക്കാർ കുഴഞ്ഞുവീഴുന്നത് നിത്യസംഭവമാവുകയും ചെയ്തതോടെ സംസ്ഥാനത്തെ ചില ട്രെയിനുകളിലെ അൺറിസർവ്ഡ് (ജനറൽ) കോച്ചുകളുടെ എണ്ണം കൂട്ടി റെയിൽവേ.

എറണാകുളം -കണ്ണൂർ (16305) ഇന്റർസിറ്റി എക്സ്പ്രസ്, ആലപ്പുഴ -കണ്ണൂർ എക്സ്പ്രസ് (16307), കണ്ണൂർ -ആലപ്പുഴ എക്സ്പ്രസ് (16308), കണ്ണൂർ -എറണാകുളം എക്സ്പ്രസ്(16306), ഷൊർണൂർ -തിരുവനന്തപുരം വേണാട് എക്സ്പ്രസ്(16301), തിരുവനന്തപുരം -ഷൊർണൂർ വേണാട് എക്സ്പ്രസ്(16302) ട്രെയിനുകളിലാണ് അധിക അൺറിസർവ്ഡ് കോച്ചുകൾ അനുവദിച്ചത്. 

പുതിയ തീരുമാനം ഒക്ടോബർ 30 മുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 

Tags:    
News Summary - Railways to increase general coaches in trains; Effective October 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.