നെടുമ്പാശ്ശേരി: ദുബൈയിലെ മഴക്കെടുതിയിൽ വലഞ്ഞ് കേരളത്തിൽനിന്ന് യു.കെ, കാനഡ, അയർലൻഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികരും.
ദിവസങ്ങൾക്കുമുമ്പേ ടിക്കറ്റെടുത്ത നിരവധിപേർക്ക് എന്ന് യാത്ര സാധ്യമാകുമെന്ന കാര്യത്തിൽ വിമാനക്കമ്പനികൾ ഉറപ്പുനൽകുന്നില്ല. എമിറേറ്റ്സ് വിമാനത്തിൽ ദുബൈ വഴി പോകാൻ ടിക്കറ്റെടുത്ത യാത്രക്കാർ കഴിഞ്ഞ രണ്ടുദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയെങ്കിലും ഇവരെ ദുബൈക്ക് കൊണ്ടുപോകാൻ എമിറേറ്റ്സ് അധികൃതർ തയാറായില്ല.
ദുബൈയിൽനിന്ന് വിമാനങ്ങളില്ലാത്തതിനാൽ ഇവർ ദുബൈയിൽ കുടുങ്ങുമെന്നാണ് അധികൃതർ പറയുന്നത്. യാത്ര സാധ്യമാകുമ്പോൾ സന്ദേശം ലഭ്യമാകുമെന്നാണ് പറയുന്നത്. പലർക്കും യു.കെയിലും മറ്റും ലീവ് കഴിഞ്ഞ് ജോലിക്ക് കയറേണ്ട സമയപരിധി അവസാനിച്ചു. എന്നാൽ, യഥാസമയം എത്താൻ കഴിയാത്ത പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിമാനക്കമ്പനികൾ യാത്രക്കാർക്ക് കത്ത് നൽകും. ഇത് കാണിച്ചാൽ ജോലി നഷ്ടമാവില്ലെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.