ഫയൽ ചിത്രം

മ​ഴ: റവന്യൂ ഉദ്യോഗസ്ഥർ അധികാരപരിധിയിൽ തുടരണം, അവധിയിലുള്ളവർ തിരികെ വരണം -മന്ത്രി

തിരുവനന്തപുരം: മഴ ശക്തമാകുമെന്നതിനാൽ അടുത്ത മൂന്നു ദിവസം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ അവരവരുടെ അധികാരപരിധി വിട്ട് പോകരുതെന്ന് റവന്യൂ മന്ത്രി കെ. രാജൻ ജില്ല കലക്ടർമാരുടെ യോഗത്തിൽ നിർദേശിച്ചു. അവധിയെടുത്തിട്ടുള്ളവർ ഈ ദിവസങ്ങളിൽ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും മന്ത്രി പറഞ്ഞു.

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ വീതം ജില്ലകൾക്ക് കൈമാറിയിട്ടുണ്ട്. ആവശ്യം വരുന്ന മുറക്ക് വില്ലേജുകൾക്ക് നടപടിക്രമം പാലിച്ച് ഫണ്ട് കൈമാറാൻ കലക്ടർമാരെ ചുമതലപ്പെടുത്തി.

അപകടകരമായനിലയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ കലക്ടർമാർ മുൻകൈയെടുക്കണമെന്നും മന്ത്രി നിർദേശിച്ചു. ഇക്കാര്യത്തിൽ ടെൻഡർ നടപടി കാത്തുനിൽക്കേണ്ടതില്ല. നിർമാണങ്ങൾ നടക്കുന്ന സ്ഥലങ്ങളിലും പരിശോധന നടത്തി സുരക്ഷാ സംവിധാനങ്ങളൊരുക്കണമെന്ന് മന്ത്രി പറഞ്ഞു.

ജലാശയങ്ങളിലെ വിനോദങ്ങളും വനമേഖലകളിലെ ട്രക്കിങ്ങും രാത്രിയാത്രകളും ഒഴിവാക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിലുള്ളവരും ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷാ മുൻകരുതലോടെ മാറി താമസിക്കാൻ തയാറാവണം.

സംസ്ഥാന - ജില്ല എമർജൻസി ഓപറേഷൻസ് സെന്ററുകളും താലൂക്കുതല കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തനം തുടങ്ങി.

ദേശീയ ദുരന്തനിവാരണ സേനയുടെ ഒമ്പത് സംഘങ്ങളെ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കൊല്ലം, കോഴിക്കോട്, തൃശൂർ, വയനാട് ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.

Tags:    
News Summary - Rain: Revenue officers should remain in jurisdiction - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.