ചേർത്തല: ആലപ്പുഴയിൽ രാജസ്ഥാൻ യുവതിക്കും കുഞ്ഞിനും നേരെ ആക്രമണം. മുല്ലയ്ക്കൽ ചിറപ്പുത്സവത്തിന് കച്ചവടത്തിനായി രാജസ്ഥാനിൽ നിന്നുമെത്തിയ യുവതിയും കുഞ്ഞുമാണ് ആക്രമിക്കപ്പെട്ടത്. തലക്ക് പരിക്കേറ്റ രണ്ടു വയസുള്ള കുഞ്ഞ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
കച്ചവടത്തിനെത്തിയ യുവതിയെ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ മനുവാണ് കൈയ്യേറ്റം ചെയ്തത്. യുവതിയെ കടന്നുപിടിച്ചപ്പോൾ ബഹളം കൂട്ടിയതിനെ തുടർന്ന് തൊട്ടടുത്തെ കടക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവതിയുടെ രണ്ടുവയസുകാരെൻറ തലക്ക് പരിക്കേറ്റു. തലക്ക് പരിക്കേറ്റ കുട്ടിയെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.
നോർത്ത് പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. പ്രതിയായ കൊടുങ്ങല്ലൂർ സ്വദേശി മനുവിന് വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.