‘ചി​കി​ത്സ നി​ഷേ​ധി​ച്ച​ത്​  ത​മി​ഴ്​​നാ​ട്ടു​കാ​ര​നാ​യ​തി​നാ​ൽ’;  ന​ഷ്​​ട​പ​രി​ഹാ​രം വേ​ണ​മെ​ന്ന്​ കു​ടും​ബം

കോ​യ​മ്പ​ത്തൂ​ർ: കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ബ​ന്ധു​ക്ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്​ ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്ന്​ രാ​ജേ​ന്ദ്ര​​െൻറ ഭാ​ര്യ ക​ൽ​പ​ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. യ​ഥാ​സ​മ​യം ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​രു​ന്നെ​ങ്കി​ൽ കാ​ൽ​പാ​ദം തു​ന്നി​പി​ടി​പ്പി​ക്കാ​മാ​യി​രു​ന്നു​വെ​ന്ന്​ കോ​യ​മ്പ​ത്തൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്​​ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​യും അ​വ​ർ അ​റി​യി​ച്ചു.
 

അ​മി​ത​മാ​യി ര​ക്തം വാ​ർ​ന്നൊ​ഴു​കി​യ​തി​നാ​ൽ കോ​ശ​ങ്ങ​ൾ ന​ശി​ച്ചു​പോ​യ​താ​യും ഇൗ ​നി​ല​യി​ൽ കാ​ൽ മു​റി​ച്ചു​മാ​റ്റേ​ണ്ടി വ​രു​മെ​ന്നും ഡോ​ക​ട്​​ർ​മാ​ർ പ​റ​ഞ്ഞു. താ​നും ഭ​ർ​ത്താ​വും കു​ലി​പ്പ​ണി​യെ​ടു​ത്താ​ണ്​ കു​ടും​ബം പോ​റ്റു​ന്ന​ത്. മൂ​ന്ന്​ മ​ക്ക​ളു​ണ്ട്. കാ​ൽ മു​റി​ച്ചു​മാ​റ്റി​യാ​ൽ കു​ടും​ബ​ജീ​വി​തം അ​വ​താ​ള​ത്തി​ലാ​വും. ത​മി​ഴ്​​നാ​ട്ടു​കാ​ര​നാ​യ​ത്​ കൊ​ണ്ടാ​ണ്​ കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ട്ട​തെ​ന്ന്​ ആ​രോ​പി​ച്ച ക​ൽ​പ​ന ബ​ന്ധ​പ്പെ​ട്ട ഡോ​ക്​​ട​ർ​മാ​രു​ടെ പേ​രി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന്​ കേ​ര​ള സ​ർ​ക്കാ​ർ മ​തി​യാ​യ ന​ഷ്​​ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. 

Tags:    
News Summary - Rajendran medical negligance-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.