തിരുവനന്തപുരം: മുൻ സംസ്ഥാന പൊലീസ് മേധാവി രാജ് ഗോപാല്‍ നാരായൺ (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന് വൈകീട്ട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഏറെക്കാലം കേന്ദ്ര ഇൻറലിജന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കേരളത്തില്‍ മടങ്ങിയെത്തിയശേഷം ഡി.ഐ.ജി, ഐ.ജി, എ.ഡി.ജി.പി തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. 1988 ജൂണ്‍ 17 മുതല്‍ 1991 ജൂലൈ മൂന്നുവരെയാണ് സംസ്ഥാന പൊലീസ് മേധാവിയായി സേവനമനുഷ്ഠിച്ചത്. കോളിളക്കം സൃഷ്ടിച്ച ഉരുട്ടിക്കൊലപാതകം ക്രൈംബ്രാഞ്ച് ഡി.ഐ.ജിയായിരിക്കെ ഇദ്ദേഹമാണ് ആദ്യം അന്വേഷിക്കുന്നത്.
മൃതദേഹം ഞായറാഴ്ച രാവിലെയോടെ കവടിയാർ ഇൻകംടാക്സ് ഓഫിസിനടത്തുള്ള അദ്ദേഹത്തിെൻറ വസതിയായ അശ്വതിയിലേക്ക് കൊണ്ടുവരും. തുടർന്ന് ഒരുമണിക്ക് പുത്തന്‍കോട്ട ശ്മശാനത്തില്‍ സംസ്കാരചടങ്ങുകൾ നടക്കും.
ഭാര്യ: പരേതയായ തങ്ക് രാജ് ഗോപാൽ: മക്കൾ: ഡോ. ഗോപിനാഥ് നാരായൺ (യു.കെ), ഡോ. സുചരിത (യു.കെ), രാജീവ് നാരായൺ (യു.കെ) മരുക്കൾ: ഡോ. ആശ രാമകൃഷ്ണൻ, സുചേത.
രാജ് ഗോപാല്‍ നാരായണിെൻറ നിര്യാണത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.