തൃശൂർ: ചാലക്കുടി പരിയാരത്ത് കൊല്ലപ്പെട്ട റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിൽനിന്ന് ഒപ്പിട്ടുവാങ്ങാനുള്ള കരാർ തയാറാക്കിയത് അഡ്വ. ഉദയഭാനു. കൊലപാതകത്തിൽ കൃത്യമായ തെളിവുകളില്ലാതെ നടപടികളിലേക്ക് നീങ്ങരുതെന്ന് കർശന നിർദേശമുണ്ടെന്നിരിക്കെയാണ് കരാർ രേഖ ലഭിക്കുന്നത്. സംഭവത്തിൽ അഡ്വ. ഉദയഭാനുവിെൻറ ഇടപെടലിന് തെളിവാണ് ഇതെന്നാണ് അന്വേഷണസംഘത്തിെൻറ വിലയിരുത്തൽ. ഉദയഭാനുവിനുവേണ്ടി രാജീവ് ഇടനിലക്കാരനായി മുതലമടയിലെ മാവിൻതോട്ടം വാങ്ങാൻ ഉദ്ദേശിച്ചിരുന്നു.
ഇക്കാര്യമുറപ്പിക്കാൻ തോട്ടം മാനേജരെ അന്വേഷണംസംഘം ചോദ്യം ചെയ്തു. നിരവധിതവണ രാജീവും അഭിഭാഷകനും മുതലമടയിലെത്തിയതായി ഇയാൾ വെളിപ്പെടുത്തി. ഉദയഭാനുവിെൻറ മിക്ക ഭൂമിയിടപാടുകളിലും ഇടനിലക്കാരനായിരുന്നു രാജീവ്. രാജീവിെൻറ അങ്കമാലിയിലെ വീട്ടില്‍ ഉദയഭാനു പലതവണ ചെന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു. ഇവ ഫോറന്‍സിക് പരിശോധനക്ക് അയക്കും.
കാണാതായ രാജീവ് അബോധാവസ്ഥയില്‍ വാടകവീട്ടിലുണ്ടെന്ന വിവരം ഉദയഭാനുവാണ് ഡിവൈ.എസ്.പി ഷാഹുൽ ഹമീദിെന അറിയിച്ചത്. സംഭാഷണം റെക്കോഡ് ചെയ്തത് ഉദയഭാനുവിനെതിരായ മറ്റൊരു തെളിവാകും. വസ്തുയിടപാട് തുടങ്ങിയതു മുതല്‍ രാജീവും ഉദയഭാനുവും സുഹൃത്തുക്കളായതിെൻറ തെളിവ് ലഭിച്ചിട്ടുണ്ട്.
അങ്കമാലിയില്‍ രാജീവിെൻറ വീട്ടില്‍ ഉദയഭാനു പതിവ് സന്ദർശകനായിരുന്നു. അന്ന്, ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദം സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട്, വസ്തുയിടപാട് തർക്കത്തിൽ അകന്നതിെൻറ തെളിവായാണ് ഹൈകോടതിയിലും മുഖ്യമന്ത്രിക്കും നൽകിയ പരാതികളെ പൊലീസ് കാണുന്നത്. ഗൂഢാലോചന കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്നും ഭീഷണിപ്പെടുത്തി രേഖയിൽ ഒപ്പിട്ട് വാങ്ങാനായിരുന്നു നിർദേശിച്ചതെന്നുമാണ് പ്രതികളിൽനിന്ന് പൊലീസിന് ലഭിച്ച വിവരം. എന്നാൽ, ഇത് പൊലീസ് വിശ്വാസത്തിലെടുക്കുന്നില്ല.
വസ്തുയിടപാടില് അഭിഭാഷകന് നഷ്ടപ്പെട്ട 70 ലക്ഷം രൂപ തിരിച്ചുപിടിക്കാന്‍ ചാലക്കുടി ഡിവൈ.എസ്.പി സി.എസ്. ഷാഹുല്ഹമീദിെൻറ സഹായം ഉദയഭാനു തേടിയിരുന്നു. അന്ന്, രാജീവിനെ കസ്റ്റഡിയിലെടുത്ത് ഭീഷണിപ്പെടുത്താൻ അഭിഭാഷകന് ആവശ്യപ്പെെട്ടങ്കിലും പരാതി നൽകി നിയമപരമായി െചയ്യാമെന്നായിരുന്നു മറുപടി. ഈ ഫോണ്‍ സംഭാഷണങ്ങളുടെയും റെക്കോഡ് കൈവശമുണ്ടത്രെ. രാജീവിനെ കൊലപ്പെടുത്തിയ നാളിലടക്കം ചക്കര ജോണിയും ഉദയഭാനുവും തമ്മിലുള്ള ഫോണ്‍വിളി പട്ടിക നിര്‍ണായക തെളിവാണ്.
രാജീവിനെ ബന്ദിയാക്കിയ ദിവസം ജോണിയുടെയും രഞ്ജിത്തിെൻറയും ഉദയഭാനുവിെൻറയും ടവര്‍ ലൊക്കേഷനുകൾ ഉദയഭാനുവിനെ പ്രതിയാക്കാന്‍ പാകത്തിലുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. അറസ്റ്റിലായ ക്വട്ടേഷൻ നൽകിയ ചക്കര ജോണിയെയും സഹായി രഞ്ജിത്ത്, കൊലപാതകം നടത്തിയ നാലുേപരെയും ചോദ്യം ചെയ്യാൻ അടുത്തദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.