പത്മകുമാറിന് മന്ത്രി രാജുവി​െൻറ മറുപടി; ‘അയ്യപ്പ​െൻറ പൂങ്കാവനം വനാവസ്ഥയിൽ നിലനിർത്തും’

 തൃശൂർ: ശബരിമല ക്ഷേത്രത്തെ വനംവകുപ്പ് ശത്രുതാപരമായി കാണുന്നുവെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പ   ത്മകുമാറി​​​െൻറ ആക്ഷേപത്തിന്​ മറുപടിയുമായി വനം മന്ത്രി കെ. രാജു. ശബരിമലയെ സൗഹാർദപരമായാണ് സർക്കാർ കാണുന്നതെന്ന്​ മന്ത്രി തൃശൂരിൽ പറഞ്ഞു. അയ്യപ്പ​​​െൻറ പൂങ്കാവനം വനത്തി​​െൻറ അവസ്ഥയിൽ നിലനിർത്തും. അയ്യപ്പനും അതാണ് ആഗ്രഹിക്കുന്നത്. മാസ്​റ്റർ പ്ലാൻ അംഗീകരിച്ച കെട്ടിടങ്ങൾക്ക് മാത്രമേ നിർമാണാനുമതി നൽകൂ. മാസ്​റ്റർ പ്ലാൻ ചൂണ്ടിക്കാട്ടി വനം വകുപ്പ് ശത്രുതാപരമായ സമീപനം സ്വീകരിക്കുന്നുവെന്നാണ്​ ദേവസ്വം ബോർഡ് പ്രസിഡൻറ്​ കുറ്റപ്പെടുത്തിയത്​. 2007ലെ മാസ്​റ്റർ പ്ലാൻ കേന്ദ്ര പരിസ്ഥിതി വകുപ്പുമായി കൂടിയാലോചിച്ച്​ തയാറാക്കിയതാണെന്നും പത്മകുമാർ പറഞ്ഞിരുന്നു.
Tags:    
News Summary - Raju Against Padmakumar - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.