നിലമ്പൂർ: നിലമ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള രാജ്യറാ ണി എക്സ്പ്രസ് ജനുവരി ഒന്ന് മുതൽ സ്വതന്ത്ര ട്രെയിനായി സർവിസ് നടത്ത ും. ഇതുസംബന്ധിച്ച നിർദേശത്തിന് റെയിൽവേ ബോർഡിെൻറ അനുമതി നേരത്ത െ ലഭിച്ചിരുന്നു. ഫയലിൽ റെയിൽവേ മന്ത്രിയുടെ ഒപ്പുകൂടി ലഭിക്കുന്നതോടെ പുതുവർഷത്തിൽ തിരുവനന്തപുരത്തേക്ക് നേരിട്ട് സർവിസ് ആരംഭിക്കാൻ സാധിക്കുമെന്ന് പി.വി. അബ്ദുൽ വഹാബ് എം.പി പറഞ്ഞു. സ്വതന്ത്ര ട്രെയിനാകുന്നതോടെ കൊച്ചുവേളിയിൽ നിന്നാകും നിലമ്പൂരിലേക്ക് പുറപ്പെടുക. ഇപ്പോൾ തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസിൽ ചേർത്താണ് ഷൊർണൂർ വരെ സർവിസ് നടത്തുന്നത്.
ഷൊർണൂരിൽനിന്ന് അമൃത എക്സ്പ്രസിെൻറ 15 കോച്ചുകൾ മധുരയിലേക്കും എട്ടെണ്ണം നിലമ്പൂരിലേക്കും പോവുകയാണിപ്പോൾ. എട്ടിന് പകരം 16 കോച്ചുകൾ കൊച്ചുവേളി-നിലമ്പൂർ രാജ്യറാണിയിലുണ്ടാകും. എ.സി ടു ടയർ-1, എ.സി 3 ടയർ-2, സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ച്-7, ജനറൽ കമ്പാർട്മെൻറ്-4, എസ്.എൽ.ആർ-2 എന്നിങ്ങനെയാകുമിത്. അമൃതക്ക് മുമ്പ് രാത്രി 10.15നാകും രാജ്യറാണി കൊച്ചുവേളിയിൽനിന്ന് പുറപ്പെടുക. മടക്കയാത്രയിൽ അമൃതക്ക് മുന്നിൽ രാവിലെ 6.10ന് കൊച്ചുവേളിയിൽ എത്തിച്ചേരും. നിലമ്പൂരിൽനിന്ന് രാത്രി 8.50നാണ് പുറപ്പെടുന്നത്.
നിലമ്പൂർ-ഷൊർണൂർ റൂട്ടിലോടുന്ന 14 സർവിസുകളും ലാഭത്തിലാണെന്ന റെയിൽവേ കമേഴ്സ്യൽ വിഭാഗത്തിെൻറ റിപ്പോർട്ടാണ് രാജ്യറാണിക്ക് ഗുണകരമായത്. രാജ്യറാണിക്ക് സ്വാതന്ത്ര്യം കൊടുക്കുന്നതിെൻറ ഭാഗമായി പാലക്കാട് ഡി.ആർ.എം നരേഷ് ലാൽവാനി പാതയിലെ സൗകര്യങ്ങൾ വിലയിരുത്താൻ ഡിസംബർ ഒമ്പതിന് നിലമ്പൂരിലെത്തിയിരുന്നു. നിലമ്പൂരിൽ നിലവിൽ 12 കോച്ചുകൾ നിർത്താനുള്ള പ്ലാറ്റുഫോമുകളാണുള്ളത്. ഇത് 16 കോച്ചുകൾക്കുള്ളതാക്കി മാറ്റും. ഇതിന് ടെൻഡർ നടപടി പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.