കേരളത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പ് ജൂൺ 25ന്; തെരഞ്ഞെടുപ്പ് മൂന്ന് സീറ്റിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 25ന് നടക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, കേരള കോൺഗ്രസ് മാണി വിഭാഗം ചെയര്‍മാൻ ജോസ് കെ. മാണി എന്നിവർ ഒഴിയുന്ന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഇവരുടെ കാലാവധി ജൂൺ ഒന്നിന് അവസാനിക്കും. ജൂൺ ആറിന് വിജ്ഞാപനം വരും. ജൂൺ 13 വരെയാണ് പത്രികാ സർപ്പണത്തിനുള്ള സമയം.

നിയമസഭയിൽ നിലവിലെ അംഗബലം അനുസരിച്ച് മൂന്നിൽ രണ്ട് സീറ്റിൽ എൽ.ഡി.എഫിനും ശേഷിക്കുന്ന ഒരു സീറ്റ് യു.ഡി.എഫിനും ജയിക്കാൻ കഴിയും. രണ്ടു സീറ്റ് ലഭിക്കുന്ന എൽ.ഡി.എഫിൽ സീറ്റിനെ ചൊല്ലി തർക്കമുണ്ട്. ശ്രേയാംസ് കുമാറിനുവേണ്ടി സീറ്റ് ആവശ്യപ്പെട്ട് എൽ.ജെ.ഡിയും രംഗത്തുണ്ട്. സി.പി.ഐയും കേരള കോൺഗ്രസ് മാണി വിഭാഗവും സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. യു.ഡി.എഫിലെ സീറ്റ് ഇക്കുറി മുസ്ലിം ലീഗിനാണ്. ലോക്സഭാ സീറ്റിൽ മൂന്നാം സീറ്റ് ചോദിച്ച ലീഗിന് അടുത്ത രാജ്യസഭാ സീറ്റ് അന്ന് യു.ഡി.എഫ് ഉറപ്പുനൽകിയതാണ്.

നി​ല​വി​ലെ നി​യ​മ​സ​ഭ പ്രാ​തി​നി​ധ്യം അ​നു​സ​രി​ച്ച്​ എൽ.ഡി.എഫിന് ര​ണ്ടു​ പേ​രെയും യു.ഡി.എഫിന് ഒരാളെയും വി​ജ​യി​പ്പി​ക്കാ​നു​ള്ള അം​ഗ​സം​ഖ്യ​യേ​യു​ള്ളൂ. മു​ന്ന​ണി​യി​ലെ വ​ലി​യ ക​ക്ഷി​യാ​യ സി.​പി.​എം അ​വ​രു​ടെ സീ​റ്റി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ല. ര​ണ്ടാ​മ​ത്തെ സീ​റ്റ്​ ആ​ർ​ക്കെ​ന്ന​ തർക്കം മു​ന്ന​ണി​യിൽ ഉയർന്നിട്ടുണ്ട്. സീറ്റിലേക്ക് സി.പി.ഐയും കേരള കോൺഗ്രസ് മാണിയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

ഒ​ഴി​വു​വ​രു​ന്ന ഒ​രു സീ​റ്റി​ൽ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാ​ന്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് നീ​ക്കം സ​ജീ​വ​മാ​ക്കി​യ​തോ​ടെ​യാ​ണ് സി.​പി.​ഐ​യും ക​ടു​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​നു ​​വേ​ണ്ടി കാ​ഞ്ഞി​ര​പ്പ​ള്ളി, ഇ​രി​ക്കൂ​ർ സീ​റ്റു​ക​ൾ വി​ട്ടു​ന​ൽ​കി​യ​ത​ട​ക്കം സി.​പി.​ഐ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മു​ന്ന​ണി​യി​ലെ ര​ണ്ടാ​മ​ത്തെ ക​ക്ഷി​യെ​ന്ന നി​ല​യി​ൽ സീ​റ്റി​ന്​ അ​ർ​ഹ​ത​യു​​ണ്ടെ​ന്നാ​ണ്​ നേ​താ​ക്ക​ളു​ടെ വാ​ദം.

രാ​ജ്യ​സ​ഭാം​ഗ​ത്വ​വു​മാ​യാ​ണ്​ യു.​ഡി.​എ​ഫി​ൽ ​നി​ന്ന്​ കേ​ര​ള കോ​ൺ​ഗ്ര​സ് എ​ൽ.​ഡി.​എ​ഫി​ലേ​ക്ക്​ ചാ​ടി​യ​ത്. യു.​ഡി.​എ​ഫി​​ലാ​യി​രി​​ക്കെ 2018ൽ ​ജ​യി​ച്ച രാ​ജ്യ​സ​ഭ സീ​റ്റ്​ ഇ​ട​തു പ്ര​വേ​ശ​ന​ത്തി​ന്​ തൊ​ട്ടു​പി​ന്നാ​ലെ 2021 ജ​നു​വ​രി​യി​ൽ ജോ​സ്​ കെ. ​മാ​ണി രാ​ജി​വെ​ച്ചി​രു​ന്നു. 2021 ന​വം​ബ​റി​ലാ​ണ്​ ഇ​ട​തു​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി വീ​ണ്ടും രാ​ജ്യ​സ​ഭ​യി​​ലേ​ക്ക്​ ​ജോ​സ്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സീ​റ്റ്​ ത​ങ്ങ​ൾ​ക്ക്​ അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നാ​ണ്​ കേ​ര​ള കോ​ൺ​ഗ്ര​സ്​ വാ​ദം. ജോ​സ് കെ. ​മാ​ണി​ക്ക്​ വീ​ണ്ടും രാ​ജ്യ​സ​ഭ ടി​ക്ക​റ്റാ​ണ് കേ​ര​ള കോ​ണ്‍ഗ്ര​സി​ന്‍റെ ല​ക്ഷ്യം. 

Tags:    
News Summary - Rajya Sabha elections in Kerala on June 25

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.