തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദത്തിൽ വി.എം. സുധീരനെ വിമർശിച്ച് കേരള കോൺഗ്രസ്-എമ്മും മുസ്ലിംലീഗും. രാജ്യസഭാ സീറ്റ് നൽകിയതിനെ വർഗീയവത്കരിക്കാൻ സുധീരൻ ശ്രമിച്ചതായി കെ.എം. മാണി പറഞ്ഞു. താൻ ചാഞ്ചാട്ടക്കാരനാണെന്ന് ആവർത്തിച്ച് പറഞ്ഞതിൽ യു.ഡി.എഫ് യോഗത്തിൽ മാണി അമർഷം രേഖപ്പെടുത്തി. യു.ഡി.എഫ് ഒന്നിച്ചുനിൽക്കേണ്ട സമയത്താണ് സുധീരൻ മുന്നണിയെ പ്രതിസന്ധിയിലാക്കിയതെന്ന് ലീഗ് നേതാക്കളും പറഞ്ഞു.
എന്നാൽ, സുധീരേൻറത് വ്യക്തിപരമായ നിലപാടാണെന്ന് രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസനും പറഞ്ഞു. കോൺഗ്രസിലെ പ്രശ്നം അടുത്ത മാസം കെ.പി.സി.സി യോഗത്തോടെ പരിഹരിക്കപ്പെടുമെന്നും അവർ അറിയിച്ചു.
കേരള കോൺഗ്രസ്-എം മടങ്ങിവന്നതിനെ തുടർന്ന് യു.ഡി.എഫിെൻറ താഴെത്തട്ടിലെ ചെയർമാൻ, കൺവീനർ സ്ഥാനങ്ങൾ വീതം വെക്കുന്നത് സംബന്ധിച്ച് ഉഭയകക്ഷി ചർച്ച നടത്തും. നേരത്തേ കേരള കോൺഗ്രസ്-എം വഹിച്ച സ്ഥാനങ്ങൾ നൽകുന്നത് സംബന്ധിച്ച് തർക്കമുണ്ട്. ഇതടക്കമുള്ളവ രമേശ് ചെന്നിത്തല, എം.എം. ഹസൻ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച ചെയ്യും. ആഗസ്റ്റ് ഏഴിന് ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.