ആലപ്പുഴ: അയോധ്യയിലെ രാമക്ഷേത്രം ഹിന്ദുക്കളുടെ വികാരമാണെന്നും അതിൽ മതവിദ്വേഷം കാണേണ്ടതില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാമക്ഷേത്രം പണിയുകയെന്നത് ഹിന്ദുക്കളുടെ വികാരമാണ്.
രാമപ്രതിഷ്ഠ നടക്കുന്ന സമയം ജാതിമത വ്യത്യാസമില്ലാതെ എല്ലാ ഭവനങ്ങളിലും ദീപം തെളിക്കണം. ഉൾക്കൊള്ളാൻ മനസ്സുള്ളവർക്കുമാത്രം ഉൾക്കൊള്ളാം. രാഷ്ട്രീയക്കാർക്കെല്ലാം അധികാരമോഹമുണ്ട്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്ക് പിന്നിലും അധികാരമോഹമുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ക്രിസ്ത്യാനികൾക്ക് ക്രിസ്തുവും മുസ്ലിംകൾക്ക് അല്ലാഹുവും ദൈവമാണെങ്കിൽ ഹിന്ദുക്കൾക്ക് രാമനും ദൈവമാണ്. അത് വിവാദമാക്കേണ്ട കാര്യമില്ല. ഹിന്ദുവായി ജനിച്ചവർ ക്ഷേത്രസമർപ്പണത്തെ ആദരിക്കുന്നു. അത് മറ്റ് മതങ്ങളോടുള്ള വിദ്വേഷമല്ല.എം.ടി പറഞ്ഞതിനെപ്പറ്റി പലരും പലത് പറയുന്നതിനാൽ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.