പുണ്യറമദാൻ നമ്മിലൂടെ കടന്നുപോകുന്നു. ജീവിതത്തിെൻറ ലക്ഷ്യത്തെയും ദൗത്യത്തെയും ഒാർമപ്പെടുത്തുന്നതാണ് അതിെൻറ ഒാരോ രാവും പകലും. ഭൗതിക ലോകത്തിെൻറ മറിമായങ്ങളിൽ കലങ്ങാത്ത വിശ്വാസവും ഭക്തിയും സംഭരിച്ച് വിശ്വാസികൾ ഉപവാസത്തിെൻറയും ഉപാസനയുടെയും പാതയിൽ സ്വയം നിറഞ്ഞുനിൽക്കുകയാണ്. റമദാെൻറ ആദ്യ പത്ത് പിന്നിട്ട സന്ദർഭത്തിൽ പ്രവാചകെൻറ വാക്കുകൾ ഒരാവർത്തി നമുക്ക് വായിക്കാം. നബി പറഞ്ഞു: സൃഷ്ടികർമം പൂർത്തിയാക്കിയപ്പേൾ തെൻറ സിംഹാസനത്തിന് മീതെ, അല്ലാഹു ഇപ്രകാരം കുറിച്ചുവെച്ചു ‘‘കോപത്തേക്കാൾ മുന്നിലാണ് എെൻറ കാരുണ്യം.’’
ഒരിക്കൽ പ്രവാചകൻ, ഉമർ, അബൂബക്കർ എന്നിവർ ഇരിക്കുേമ്പാൾ വഴിതെറ്റി വന്ന ഒരു കുഞ്ഞിനെ കണ്ടു. ഉമ്മയെ തേടി കരഞ്ഞുവരുന്ന കുഞ്ഞിനെ എടുക്കാൻ ഉമറിനോട് പ്രവാചകൻ കൽപിച്ചു. നിമിഷങ്ങൾക്കുശേഷം കുഞ്ഞിനെ തേടി ഒാടിവന്ന മാതാവ്, ഉമറിൽനിന്നും കുഞ്ഞിനെ കോരിയെടുത്ത് മാറോടുചേർത്തുപിടിച്ചു. ഇതു കണ്ട നബി പ്രതിവചിച്ചു: ‘‘ഇൗ സ്ത്രീക്ക് കുഞ്ഞിനോടുള്ളതിനേക്കാൾ സ്നേഹവും കാരുണ്യവും, അല്ലാഹുവിന്ഒരു വിശ്വാസിയോടുണ്ട്.’’
സ്രഷ്ടാവിെൻറ അനുഗ്രഹങ്ങൾ ഇഹപരലോകങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. ആകാശവും ഭൂമിയും വെള്ളവും വെളിച്ചവും കാറ്റും മഴയും അവെൻറ അനുഗ്രഹത്തിെൻറ പ്രകടനങ്ങളാണ്. അപഥസഞ്ചാരികളായ മനുഷ്യകുലത്തിന് നേരിെൻറ മാർഗം വെട്ടിത്തന്നതും അവെൻറ അനുഗ്രഹം തന്നെ. സർവർക്കും അനുഗ്രഹമായി ഒരു പ്രവാചകനെ നിയോഗിച്ചതിലൂടെ റഹ്മത്തിെൻറ തേൻമഴ അവൻ വർഷിച്ചു.’
തെൻറ നാമങ്ങളിൽ അല്ലാഹു ഏറ്റവും ഇഷ്ടപ്പെടുന്നതും കാരുണ്യവാൻ എന്ന അർഥം വരുന്ന റഹ്മാൻ, റഹീം എന്നീ നാമങ്ങളാണ്. റമദാനിെൻറ ആദ്യ പത്തിൽ ഇൗ അനുഗ്രഹത്തെക്കുറിച്ചാണ് നമ്മൾ നന്ദിപൂർവം ഒാർക്കുന്നത്. ഇനി ഭൗതിക ലോകത്തിെൻറ അതിരുകൾ അവസാനിച്ചാലും നമ്മെ നയിക്കുന്നത് നാഥെൻറ റഹ്മത്തിെൻറ നോട്ടമാണ്.
‘‘അല്ലാഹു റഹ്മത്ത് ചെയ്താലല്ലാതെ എനിക്കും സ്വർഗപ്രവേശനം സാധ്യമല്ല’’ എന്ന പ്രവാചകെൻറ വാക്ക് സുവിദിതമാണ്. ഇൗ അനുഗ്രഹത്തെ സ്വായത്തമാക്കുന്ന രീതിയിലായിരിക്കണം നമ്മുടെ വ്രതകാലം. ഇൗ കാരുണ്യത്തിെൻറ പ്രസരണമായിരിക്കണം നമ്മുടെ സാമൂഹിക ഇടപെടലുകൾ. സ്രഷ്ടാവിെൻറ റഹ്മത്ത് നിരന്തരമായി തേടാൻ നബി പറഞ്ഞത് നമ്മൾ മറക്കാതിരിക്കുക. കൂടാതെ, ഭൂമിയിലുള്ളവരോട് കരുണ കാണിക്കുന്നതിലൂടെ ഇൗ റഹ്മത്ത് നമ്മെത്തേടി വരും എന്ന സത്യം നമുക്ക് പ്രചോദനമാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.