ഞങ്ങൾ സ്നേഹത്തോടെ അബ്ദുൽ അസീസ് മാമ എന്നുവിളിക്കുന്ന അബ്ദുൽ അസീസ് നൂറനാെട്ട പള്ളിയിൽനിന്ന് നോമ്പുകഞ്ഞി എനിക്കായി വീട്ടിലെത്തിക്കുമായിരുന്നു. അന്ന് പള്ളിയിൽ നോമ്പുകഞ്ഞി വാങ്ങാൻ എത്തുന്നത് മുസ്ലിംകൾ മാത്രമായിരുന്നില്ല. പ്രദേശത്തെ മുഴുവൻ ജാതി മതസ്ഥരും എത്തിയിരുന്നു. ചെറുപ്പം മുതലേ നോമ്പിനെക്കുറിച്ച് ഗൗരവത്തിൽ ചിന്തിച്ചിരുന്നു. കൂടെ പഠിക്കുന്ന കൂട്ടുകാർ നോമ്പു നോൽക്കുന്നത് ആദ്യമൊക്കെ ഒെട്ടാരു അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ഇസ്ലാമിനെ കുറിച്ച് തന്നെ കൂടുതൽ മനസ്സിലാക്കുന്നത് നോമ്പിലൂടെയാണ്.
ചെറുപ്പം മുതൽതന്നെ നോമ്പ് മുന്നോട്ടുെവക്കുന്ന സമഭാവന എെൻറ ചിന്താഗതിയെ സ്പർശിച്ചിരുന്നു. മനസ്സിെൻറ മറ്റെല്ലാ ചിന്തകളെയും മാറ്റിനിർത്തി ഒറ്റക്കാര്യത്തിൽ കേന്ദ്രീകരിക്കാൻ കഴിയുേമാ എന്ന ചോദ്യത്തിന് നോമ്പ് എനിക്ക് ഉത്തരം നൽകി. അക്കാലത്താണ് ഭാസ്കരപ്പണിക്കരുടെ ‘ഇസ്ലാമും കമ്യൂണിസ്റ്റുകാരും’എന്ന പുസ്തകം വായിക്കുന്നത്. അത് ഇസ്ലാമിനെ കുറിച്ച ്എെൻറ സംശയങ്ങൾക്ക് കൂടുതൽ ഉത്തരങ്ങൾ നൽകി. 20 വർഷമായി തുടർച്ചയായി നോമ്പുകൾ നോൽക്കുന്നു. ഒരു മാസത്തെ നോമ്പ് പൂർണമായും നോൽക്കും. ഇൗ കാലത്തിനിടക്ക് വളരെ അപൂർവം സന്ദർഭങ്ങളിൽ മാത്രമേ അതിന് ഭംഗം വന്നിട്ടുള്ളൂ. പൊതുജീവിതത്തിനോ വ്യക്തിജീവിതത്തിനോ നോമ്പ് നോൽക്കൽ ഒരിക്കലും തടസ്സമായിട്ടില്ല.
മാത്രമല്ല, എഴുതാനും വായിക്കാനും കൂടുതൽ സമയം കിട്ടുന്നു എന്ന സൗകര്യം കൂടിയുണ്ട്. സുഹൃത്തുക്കളിൽനിന്നും വീട്ടിൽനിന്നും നോമ്പുകാലത്ത് കിട്ടുന്ന പിന്തുണയും ചെറുതല്ല. ഭാര്യ ലൈനയും മക്കളായ ഭഗത് പ്രസാദും അരുണ അൽമിത്രയും ഒക്കെ പിന്തുണയുമായി ഒപ്പമുണ്ട്. ഒരു വിശ്വാസിയുടെ വീട്ടിലെ നോമ്പുദിനങ്ങൾ എപ്രകാരമാണോ അതുപോലെതന്നെയാണ് ഇൗ ദിവസങ്ങൾ വീട്ടിലും. ഇപ്പോൾ ഹൗസിങ് ബോർഡ് കോർപറേഷെൻറ ചുമതല ഉള്ളതിനാൽ കുടുംബവുമൊന്നിച്ച് തിരുവനന്തപുരത്താണ് താമസം. ഇക്കുറിയും മുഴുവൻ നോമ്പ് നോൽക്കാനാകും എന്ന പ്രതീക്ഷയിൽതന്നെയാണ് ഉള്ളത്.
മനുഷ്യനിൽ ആർത്തി ഒാരോ മണിക്കൂറിലും കൂടിക്കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. മുതലാളിത്ത കാലത്ത് ആർത്തിയെ അകറ്റിനിർത്തി മനുഷ്യന് ജീവിക്കാനാകുമോ എന്ന ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം നോമ്പ് പകർന്നുനൽകുന്നുണ്ട്. ആർത്തി മൂത്ത മനുഷ്യെന നന്മയിൽ പരുവപ്പെടുത്തിയെടുക്കുക, മനസ്സിനെ എല്ലാ കാലത്തേക്കും രൂപപ്പെടുത്തിയെടുക്കുക, വിശപ്പിെൻറ വില മനസ്സിലാക്കുക എന്നീ വലിയ ദൗത്യങ്ങൾ നോമ്പിൽ ഉൾചേർന്നിട്ടുണ്ട്.
രാജ്യം ഫാഷിസ്റ്റുവത്കരിക്കെപ്പട്ടുകൊണ്ടിരിക്കുന്ന കാലത്ത്, പ്രവാചകന്മാർ പറയാത്ത കാര്യങ്ങൾ അവരുടെ പേരിൽ അണികൾതന്നെ പ്രചരിപ്പിക്കുന്ന കാലത്ത് ഇത്തരം ആഘോഷങ്ങളും ഒത്തുചേരലുകളും നാട്ടിൽ കൂടുതലായി നടക്കേണ്ടതുണ്ട്. അസഹിഷ്ണുതയും വ്യാജപ്രചാരണങ്ങളും കൊലപാതകങ്ങളും വർധിച്ച കാലത്ത് ഇവക്കെതിരെ അേത നാണയത്തിൽ തിരിച്ചടിക്കുക എന്നതല്ല മറുപടി. ആഘോഷങ്ങളും ആചാരങ്ങളും എല്ലാം ഫാഷിസത്തെ ചെറുക്കാൻ കഴിയുന്ന തരത്തിൽ പരുവപ്പെടുത്തണം. മതം മാറിയുളള ഒരു വിവാഹം പോലും രാഷ്ട്രീയവത്കരിക്കപ്പെടുന്ന കാലത്ത് പ്രത്യേകിച്ചും. ഫാഷിസത്തിെൻറ അടുക്കളയിൽ വേവുന്ന വിഭവങ്ങൾ ഇലയിട്ട് വിളമ്പാൻ പാകത്തിൽ ചുറ്റുപാടിനെ പരുവപ്പെടുത്തി എടുക്കുന്ന സംഘടനകൾ ഉണ്ട്. വിശ്വാസി സമൂഹംതന്നെ അവരെ തിരിച്ചറിയേണ്ടതുണ്ട്.
തയാറാക്കിയത്: നിസാർ പുതുവന
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.