33 കൊല്ലം മുമ്പ് ജൂൺ മാസത്തിൽ അറബി അധ്യാപികയായി ചാവക്കാട് ഇരട്ടപ്പുഴ ജി.എൽ.പി സ്കൂളിലേക്ക് പ്രകാശിനി ടീച്ചർ കയറിച്ചെന്ന അന്നുതന്നെയായിരുന്നു ആ വർഷത്തെ നോമ്പുകാലത്തിെൻറ തുടക്കവും. ക്ലാസിലെത്തിയപ്പോൾ മക്കളുടെ നിഷ്കളങ്കമായ ചോദ്യം ‘ടിച്ചേറ, ടീച്ചർക്ക് നോമ്പിേല്ല’ എന്നായിരുന്നു.
അധ്യാപന ജീവിതത്തിനിടെ പല ദിവസങ്ങളിലും അവരോടൊപ്പം ചേർന്ന് നോമ്പ് പിടിച്ചായിരുന്നു ഇതിനു ടീച്ചറുടെ മറുപടി. കുഞ്ഞുമക്കളിൽനിന്ന് ലഭിച്ച നന്മയുടെ പാഠങ്ങൾ ജീവിതത്തിന് വഴി കാട്ടിയായിട്ടുണ്ട്. നോമ്പ് എടുത്ത കുട്ടികൾ മറ്റു കുട്ടികൾ എന്തുതന്നെ ചെയ്താലും അവരോട് ക്ഷമിക്കും. നോമ്പുതുറക്കും പെരുന്നാളിനും ടീച്ചറെ ക്ഷണിക്കാൻ വല്ലാത്ത മത്സരമായിരുന്നു കുട്ടികൾക്ക്.
തൃശ്ശൂർ ജില്ലയിലെ പാവറട്ടിയിൽ കൊണ്ടക്കാട്ട് വീട്ടിൽ കുമാരെൻറയും അമ്മുവിെൻറയും അഞ്ചാമത്തെ മകളായി ജനിച്ച ടീച്ചറെ ഇല്ലായ്മയിലും വല്ലായ്മയിലും അച്ഛനാണ് അറബി പഠിക്കാൻ പ്രേരിപ്പിച്ചത്. അച്ഛെൻറ അടുത്ത് പലരും ചോദിച്ചു എന്തിനാണ് മകളെ അറബി പഠിപ്പിക്കുന്നത്. ഭാഷ മനുഷ്യെന കണ്ടെത്താനുള്ള മാർഗമാണെന്നായിരുന്നു അച്ചെൻറ മറുപടി.
‘ടീച്ചർക്ക് മുസ്ലിം ആയിക്കൂേട, നാളെ സ്കൂളിലേക്ക് വരുമ്പോൾ ടീച്ചർ പൊട്ടുകുത്താതെ വരുമല്ലോ...? ഞങ്ങൾ ബിസ്മി ചൊല്ലിത്തരാം ടീച്ചർ അത് ചൊല്ലിയാൽ മുസ്ലിം ആയി മാറും. ഞാൻ സന്തോഷത്തോടെ അത് ചൊല്ലും’. ഇത്തരം നിഷ്കളങ്കത നിറഞ്ഞ വർത്തമാനങ്ങൾ ഏറെ ആസ്വദിച്ചിരുന്നുവെന്ന് ടീച്ചർ പറയുന്നു. സൗദിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ഉണ്ണികൃഷ്ണൻ അറബി അധ്യാപിക എന്ന നിലക്ക് ഏറെ പ്രോത്സാഹനമാണ് നൽകിയതെന്ന് ടീച്ചർ പറയുന്നു. ഇൗ മാസം 31ന് ടീച്ചർവിരമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.