പ്രപഞ്ചത്തിലെ സഹസ്രകോടി ജീവജാലങ്ങളിൽ വിശേഷപ്പെട്ട ഗുണങ്ങളോടെ അല്ലാഹു പടച്ച പ്രത്യേക വിഭാഗമാണ് മനുഷ്യന്‍. സൃഷ്ടിപ്പിെൻറ പശ്ചാത്തലംതന്നെ വിശുദ്ധ ഖുര്‍ആൻ സുവ്യക്തമായി വിവരിക്കുന്നുണ്ട്. അഭിപ്രായം ആരാഞ്ഞപ്പോൾ, മലക്കുകള്‍ പലതവണ മനുഷ്യസൃഷ്ടിപ്പിെൻറ പരിണിത ഫലങ്ങള്‍ പറഞ്ഞപ്പോഴും അല്ലാഹു മറുപടി പറഞ്ഞത് നിങ്ങള്‍ക്ക് അറിയാത്തത് എനിക്കറിയാം എന്നായിരുന്നു. ആദമിനെ(അ) സൃഷ്ടിച്ച് ഭൂമിലോകത്തെ സര്വതിെൻറയും നാമങ്ങളും അറിവും നല്‍കി ആദരിച്ചു.
ഭൂമിയിൽ വാസമുറപ്പിച്ച മനുഷ്യൻ പല സമുദായങ്ങളും ഗോത്രങ്ങളും വർഗങ്ങളുമായി ക്രമേണ വികാസം പ്രാപിച്ചു. വിവിധ ഘട്ടങ്ങളിലായി പരസഹസ്രം പ്രവാചകന്മാരുടെ പ്രബോധനങ്ങൾക്കും സമുദ്ധാരണ പ്രക്രിയകൾക്കും വിധേയരായി. മനുഷ്യകുലം ഇന്ന് എത്തിനില്‍ക്കുന്നത് മുഹമ്മദ് നബിയുടെ സമുദായത്തിലാണ്. ശരാശരി ആയുസ്സ് 60-70 വയസ്സിനിടയിലാണെന്ന് പ്രവാചകൻ പരിചയപ്പെടുത്തിയ ഇൗ സമൂഹത്തിന് ചുരുങ്ങിയ സമയപരിധി കൊണ്ട് അനുഗ്രഹങ്ങള്‍ വാരിക്കൂട്ടാന്‍ റമദാന്‍ അവസരമൊരുക്കുന്നു.
അനുഗ്രഹങ്ങളുടെ പേമാരി വർഷിക്കുന്ന പുണ്യമാസമത്രെ അത്. ആരാധനകൾകൊണ്ടും അനുഷ്ഠാനങ്ങൾ കൊണ്ടും വിശ്വാസികളുടെ ജീവിതം നിർവൃതികൊള്ളുകയാണിപ്പോള്‍. ആരാധനകൾ വർധിപ്പിക്കാന്‍ ചെയ്യേണ്ടതെല്ലാം ചെയ്യുന്ന തിരക്കിലാണ് എല്ലാവരും. ഇവിടെയാണ് ആരാധനകളുടെ ആത്മാവുതേടി നാം ഇറങ്ങേണ്ടത്. അവസാന നാളില്‍ മതത്തിെൻറ പേരണിഞ്ഞവർ മലവെള്ളപ്പാച്ചിലിനൊപ്പം ഒഴുകിപ്പോകുന്ന ചണ്ടികള്‍ മാത്രമായിരിക്കും എന്ന മുന്നറിയിപ്പ് അന്വര്‍ഥമാക്കുംവിധമാണ് പലരുടെയും ആരാധനകളുടെ രീതിയും നടപ്പും. ആത്മാര്‍ഥതയില്ലാത്ത ആരാധന അർഥശൂന്യവും പ്രതിഫലത്തിന് അർഹതയില്ലാത്തതുമാണെന്നാണ് ഇസ്ലാമിക പ്രമാണം.
ആരാധനയുടെ അകക്കാമ്പ് തഖ്‌വ (ദൈവഭക്തി)യാണെന്ന് ഖുര്‍ആൻ പരിചയപ്പെടുത്തുന്നു. തഖ്‌വയില്ലാത്തതെല്ലാം നാളെ പാരത്രിക ലോകത്ത് വൃഥാവിലായിപ്പോകും. തഖ്‌വയിലലിഞ്ഞ ആരാധനകളാണ് പ്രതിഫലത്തിെൻറ തുലാസില്‍ കനം തൂങ്ങുക. അതാണ് നാഥന്‍ വിശ്വാസി സമൂഹത്തെ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നത്. അനസ്ബ്‌നു മാലിക് (റ)ല്‍നിന്ന് നിവേദനം. തിരുനബി (സ) പറഞ്ഞു: ‘‘ അല്ലാഹുവിനുവേണ്ടി നിഷ്‌കളങ്കരായി കർമങ്ങള്‍ അനുഷ്ഠിച്ച് മറ്റൊന്നിനെയും പങ്കുവെക്കാതെ ആരാധന നിർവഹിച്ച്, നിസ്‌കരിച്ച്, നിര്‍ബന്ധ ദാനം നിർവഹിച്ച് വല്ലവരും ഈ ലോകത്തുനിന്ന് വിടപറഞ്ഞാല്‍ അല്ലാഹുവിെൻറ സംതൃപ്തിയോടെയാണ് അവന്‍ മരണമടഞ്ഞത്’’. ആത്മാര്‍ഥതയോടെ ആരാധന നിർവഹിച്ച് അനുഗ്രഹങ്ങളുടെ ഇൗ ദിനരാത്രങ്ങളെ ധന്യമാക്കാന്‍ സാധിച്ചാല്‍ പരലോകം ധന്യമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.