രാമനാട്ടുകര അപകടത്തിൽ മരിച്ച വലപ്പുഴ തെങ്ങും വളപ്പിൽ ഷഹീർ, മുളയങ്കാവ് സ്വദേശി നാസർ, ചെർപ്പുളശ്ശേരി സ്വദേശി കൂടമംഗലം താഹിർ, നെല്ലായ ചെമ്മൻകുഴി അങ്ങാടിയിൽ സുബൈർ, നെല്ലായ സ്വദേശി അസൈനാർ

രാമനാട്ടുകര അപകടം: മൂന്ന്​ വണ്ടികളിലായി പോയത്​ 15 പേർ; വിമാനത്താവളത്തിലേക്ക്​ അല്ലെന്ന്​ സൂചന

പാലക്കാട്​: രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട്​ അടിമുടി ദുരൂഹത. ചെർപ്പുളശ്ശേരിയിൽനിന്നും 15 പേരടങ്ങുന്ന സംഘമാണ്​ ഞായറാഴ്​ച അർധരാത്രിയോടെ കോഴിക്കോട്​ ഭാഗത്തേക്ക്​ പോയതെന്നാണ്​ വിവരം. രാത്രി എട്ടുമണിവരെ ഇവരെ ടൗണിൽ കണ്ടുവരുണ്ട്​. മരിച്ച അ​ഞ്ചുപേർ സഞ്ചരിച്ച ബൊലേറോ ജീപ്പിനുപുറമേ ഒരു ഇന്നോവയിലും സിഫ്​റ്റ്​ കാറിലുമാണ്​ സംഘം സഞ്ചരിച്ചത്​.

കരിപ്പൂർ എയർപോർട്ടിലേക്ക്​ വന്നതാണെന്ന്​ സംഘം പൊലീസിന്​ മൊഴി നൽകിയിട്ടുണ്ടെങ്കിലും ഇത്​ ശരിയല്ലെന്നാണ്​ സൂചന. മരിച്ച ത്വാഹിറിനും നാസറിനും ക്രിമിനൽ പശ്​ചാത്തലമുണ്ടെന്ന്​ ചെർപ്പുളശ്ശേരി പൊലീസ്​ പറയുന്നു. വാഹനം തട്ടികൊണ്ടുപോകൽ, വീട്ടിൽ കയറി ഭീഷണി​പ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട്​ ഇരുവർക്കുമെതിരെ രണ്ട്​ കേസുകളുണ്ട്​. ഫൈസൽ എന്നയാളാണ്​ സംഘത്തിന്​ നേതൃത്വം നൽകുന്നതെന്ന്​ പറയുന്നു.


ലോക്​ഡൗൺ നിയന്ത്രണം നില​നിൽക്കെ ഇവർ സംഘടിച്ച്​ കോഴിക്കോട്​ പോയത്​ എന്തിനാണെന്നത്​ ദുരൂഹമാണ്​. ഇന്നോവ ത്വാഹിറി​െൻറ ബന്ധുവി​േൻറതാണ്​. രാത്രി എന്തിനാണ്​ വണ്ടികൊണ്ടുപോകുന്നതെന്ന്​ പോലും ത്വാഹിർ വീട്ടുകാരോട്​ പറഞ്ഞിരുന്നില്ല. വാഹന കച്ചവടം, റെൻറ്​ എ കാർ, ബ്രോക്കർ ജോലികൾ ചെയ്യുന്നവരും ഇവര​ുടെ സഹായികളുമാണ്​ സംഘത്തിലുള്ളവരെന്ന്​ നാട്ടുകാർ പറയുന്നു. ഗൾഫിൽനിന്നും മടങ്ങിവന്നവരും പ്രായംകുറഞ്ഞവരും ഇക്കൂട്ടത്തിലുണ്ട്​.

ബൊലേറോയും സിമന്‍റ്​ കയറ്റിയ ചരക്ക്​ ലോറിയും കൂട്ടിയിടിച്ചാണ് ഇന്ന്​ പുലർച്ചെ 4.45 ഓടെ രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വെച്ച്​ അപകടമുണ്ടായത്​. പാലക്കാട് വലപ്പുഴ തെങ്ങും വളപ്പിൽ ഷഹീർ, മുളയങ്കാവ് സ്വദേശി നാസർ, ചെർപ്പുളശ്ശേരി സ്വദേശി കൂടമംഗലം താഹിർ, നെല്ലായ ചെമ്മൻകുഴി അങ്ങാടിയിൽ സുബൈർ, നെല്ലായ സ്വദേശി അസൈനാർ എന്നിവരാണ് മരിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുഹൃത്തിനെ സ്വീകരിക്കാൻ വരുമ്പോഴാണ്​ അപകടമെന്നാണ് സുഹൃത്തുക്കൾ ​പൊലീസിന്​ നൽകിയ ​െമാഴി. എന്നാൽ, ഇത്​​ പൊലീസ്​ വിശ്വസിച്ചിട്ടില്ല.



എയർപോർട്ടിൽ നിന്നും പാലക്കാട് റൂട്ടിൽ സഞ്ചരിക്കേണ്ട വാഹനം ദിശമാറി 12 കിലോമീറ്ററിലധികം ദൂരത്തിലാണ് അപകടം നടന്നത്. വാഹനം കോഴിക്കോട്​ ഭാഗത്തുനിന്ന്​ എയർപോർട്ട്​ ഭാഗത്തേക്ക്​ സഞ്ചരിക്കു​േമ്പാഴാണ്​ അപകടത്തിൽപെട്ടത്​.

കൂടെയുണ്ടായിരുന്ന വാഹനത്തിലെ യാത്രക്കാരെ പൊലീസ്​ വിളിപ്പിച്ചിട്ടുണ്ട്​. ഇന്നോവയും അതിലെ യാത്രക്കാരെയും മൊഴിയെടുക്കാൻ ഫറോക്ക് പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്​.



പുളിഞ്ചോടു വളവിൽ അമിത വേഗത്തിലായിരുന്ന വാഹനം ​എതിർദിശയിൽ ലോറിയിലിടിക്കും മുമ്പ്​ മറിഞ്ഞിരുന്നതായി ഡ്രൈവർ മൊഴി നൽകിയിരുന്നു. മൂന്നു തവണ മലക്കംമറിഞ്ഞ ശേഷമാണ്​ ലോറിയിൽ ഇടിച്ചതെന്നാണ്​ മൊഴി.

Tags:    
News Summary - Ramanattukara accident: 15 persons traveling in three vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.