െചർപ്പുളശ്ശേരി (പാലക്കാട്): രാമനാട്ടുകരയിൽ അഞ്ച് യുവാക്കൾ മരിച്ചതിെൻറ ഞെട്ടലിലും മരിച്ചവരുൾപ്പെടുന്ന സംഘത്തിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന വാർത്തയുടെ അമ്പരപ്പിലുമാണ് നാട്.
ലോക്ഡൗൺ നിലനിൽക്കെ, മൂന്ന് വാഹനങ്ങളിലായി 15 പേരടങ്ങുന്ന സംഘം കോഴിക്കോേട്ടക്ക് പോയതെന്തിനാണെന്നത് സംബന്ധിച്ച് നാട്ടുകാർക്കും വലിയ വ്യക്തതയില്ല. 15 പേരടങ്ങുന്ന സംഘമാണ് ഞായറാഴ്ച രാത്രി 11.30ഒാടെ കോഴിക്കോട് ഭാഗത്തേക്ക് പുറപ്പെട്ടതെന്ന് പറയുന്നു. മരിച്ച അഞ്ചുപേർ സഞ്ചരിച്ച ബൊലേറോ ജീപ്പിന് പുറമേ ഒരു ഇന്നോവയിലും സ്വിഫ്റ്റ് കാറിലുമാണ് സംഘം സഞ്ചരിച്ചത്. െചർപ്പുളശ്ശേരി, വല്ലപ്പുഴ, എഴുവന്തല, കുലുക്കിലിയാട് എന്നിവിടങ്ങളിൽനിന്നാണ് സംഘാംഗങ്ങൾ വാഹനങ്ങളിൽ കയറിയത്.
ചെർപ്പുളശ്ശേരി സ്വദേശി ചരൽ ഫൈസലാണ് സംഘത്തിന് നേതൃത്വം നൽകിയതെന്ന് പറയുന്നു. ഇയാൾ ഇന്നോവയിലാണ് യാത്ര ചെയ്തിരുന്നത്. അപകടത്തിൽപെട്ട ബൊലേറോ ഒാടിച്ചത് മരിച്ച താഹിർഷ ആയിരുന്നു. ഇൗ വാഹനവും ഇന്നോവയും താഹിറിെൻറ ബന്ധുക്കളുടേതാണ്. ചരൽ ഫൈസലിനും സംഘത്തിലെ മറ്റ് രണ്ടുപേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഫൈസലിനെതിരെ വധശ്രമം, വാഹനം തട്ടിക്കൊണ്ടുപോകൽ, വീട്ടിൽ കയറി ഭീഷണിപ്പെടുത്തൽ തുടങ്ങിയവയിൽ െചർപ്പേളശ്ശേരി സ്റ്റേഷനിൽ അഞ്ച് കേസുകളുണ്ട്.
ഞായറാഴ്ച രാത്രി എട്ടുവരെ സംഘത്തിലുള്ള ചിലരെ വലപ്പുഴ അങ്ങാടിയിൽ കണ്ടവരുണ്ട്. സംഘത്തിലുണ്ടായിരുന്ന ഹുസൈനാറിന് ചെന്നൈയിൽ ജോലി ശരിയായിട്ടുണ്ടെന്നും ഇയാളെ കരിപ്പൂർ വഴി യാത്രയാക്കാൻ പോകുകയാണെന്നുമാണ് താഹിർ വീട്ടുകാരോട് പറഞ്ഞതത്രെ.
എന്തിനാണ് വാഹനം കൊണ്ടുപോകുന്നതെന്ന് ഇയാൾ ബന്ധുവീട്ടുകാരോട് പറഞ്ഞിരുന്നില്ല. സംഘാംഗങ്ങൾ മുമ്പും ഒരുമിച്ചുകൂടിയതിെൻറ ചിത്രങ്ങൾ മൊബൈൽ ഫോണുകളിൽനിന്ന് ലഭിച്ചിട്ടുണ്ട്. സ്വർണം തട്ടിയെടുക്കുന്ന സംഘവുമായി ചരൽ ഫൈസലിനും കൂട്ടർക്കും ബന്ധമുെണ്ടന്ന് പറയുന്നുണ്ടെങ്കിലും ഇവർക്കെതിരെ ഇത്തരം സംഭവങ്ങളിൽ കേസുകളൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.