കോഴിക്കോട്/രാമനാട്ടുകര: നാടുനടുങ്ങിയ വാഹനാപകടത്തിെൻറ ചോരമണം മാറുംമുമ്പ് ചുരുളഴിയുന്നത് ദുരൂഹതയുടെ കഥകൾ. ഗൾഫിൽനിന്ന് വന്നവരെ സ്വീകരിക്കാൻ എത്തിയവർ അപകടത്തിൽപെട്ടു എന്നാണ് ആദ്യം കരുതിയത്.
പാലക്കാട് ഭാഗത്തേക്ക് പോകേണ്ടവർ 12 കിലോമീറ്റർ അകലെ രാമനാട്ടുകര എയർപോർട്ട് റോഡിൽ പുളിച്ചോട്ടിൽ എന്തിനെത്തി എന്ന ചോദ്യമാണ് തുടക്കംമുതലേ ഉയർന്നത്. ഗൾഫിൽനിന്ന് വന്നയാളെ സ്വീകരിക്കാൻ എത്തിയവരാണ് അപകടത്തിൽപെട്ടതെന്ന അവകാശവാദം അംഗീകരിക്കാൻ പൊലീസ് തയാറായില്ല. മൂന്നു വണ്ടികളിലായാണ് സംഘം എത്തിയത്.
ഇവയുടെ ദൃശ്യങ്ങൾ പൊലീസിെൻറ സി.സി ടി.വി കാമറകളിൽ പതിഞ്ഞു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഇന്നോവയിലെ യാത്രികരായ ഏഴുപേരെ പൊലീസ് ചോദ്യംചെയ്തത്. ഈ ഭാഗത്തേക്ക് വെള്ളം വാങ്ങാൻ വന്നുവെന്നാണ് കൂടെയുള്ള വാഹനത്തിലുള്ളവർ പറഞ്ഞത്. കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയശേഷമാണ് സംഘം കോഴിക്കോട് ഭാഗത്തേക്കു വന്നത്. എല്ലാ വാഹനങ്ങളും അമിത വേഗത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽപെട്ടവർക്കും മറ്റു വാഹനങ്ങളിൽ ഉണ്ടായിരുന്നവർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഫറോക്ക് പൊലീസും പങ്കാളികളായി. അപകടത്തിൽപെട്ടവരെ മെഡിക്കൽ കോളജിൽ എത്തിക്കാൻ ഇന്നോവ കാറിലുള്ളവരും ഉണ്ടായിരുന്നു. മീഞ്ചന്തയിൽനിന്നെത്തിയ അഗ്നിശമനസേന ക്രെയിൻ ഉപയോഗിച്ചാണ് അപകടത്തിൽപെട്ട വാഹനം മാറ്റിയത്. അപകടത്തെ തുടർന്ന് ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.