അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിനെ കൊന്നതെന്ന് പ്രതിപക്ഷം; നിയമസഭയിൽ അടിയന്തര പ്രമേ‍യം

തിരുവനന്തപുരം: രാമനാട്ടുകര സ്വർണക്കടത്ത് കേസിന്‍റെ അന്വേഷണത്തിൽ അടിയന്തര പ്രമേ‍യവുമായി പ്രതിപക്ഷം. കേസിലെ പ്രതിയായ അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

സ്വർണക്കടത്ത് കേസിലെ നിർണായക സാക്ഷിയാണ് റമീസ്. കേസിൽ തെളിവില്ലാതാക്കി അട്ടിമറിക്കാനാണ് റമീസിനെ കൊന്നത്. എല്ലാ രഹസ്യങ്ങളും അറിയുന്ന ചിലർ സഭയിലുണ്ടെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.

അടിയന്തര പ്രമേയത്തിന് മറുപടി നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ, സ്വർണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി. ക്രമസമാധാന പ്രശ്നങ്ങളിൽ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. സ്വർണക്കടത്ത് തടയാൻ കേന്ദ്രത്തിനാണ് സമ്പൂർണ അധികാരമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. 

Tags:    
News Summary - Ramanattukara gold Smuggling Case: Adjournment motion in kerala assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.