രാമനാട്ടുകര സ്വർണക്കടത്ത് കേസ്: കൊടുവള്ളി സംഘത്തിന്‍റെ അറസ്റ്റിനൊരുങ്ങി കസ്റ്റംസ്

കോഴിക്കോട്: രാമനാട്ടുകര സ്വർണകള്ളക്കടത്ത് കേസിൽ കസ്റ്റംസ് കൂടുതൽ അറസ്റ്റിനൊരുങ്ങുന്നു. കൊടുവള്ളി സംഘത്തലവൻ സൂഫിയാൻ അടക്കം പതിനേഴുപേരെയാണ് കസ്റ്റംസ് അറസ്റ്റുചെയ്യുക. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ക​സ്റ്റം​സ് ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചു. ജയിലിലെത്തിയായിരിക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക.

കരിപ്പൂര്‍ വിമാനത്താവളം വഴി പ്രതികൾ സ്വർണ്ണ കള്ളക്കടത്തു വ്യാപകമായി നടത്തിയിരുന്നുവെന്ന തെളിവിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞമാസം ആദ്യമാണ് സൂഫിയാനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു.

രാമനാട്ടുകര അപകടം നടന്ന ദിവസം കരിപ്പൂർ വിമാനത്താവളത്തിലും അപകടം നടന്ന സ്ഥലത്തും ഇയാളെത്തിയതായി പൊലീസിന് വ്യക്തമായ വിവരം ലഭിച്ചതോടെയായിരുന്നു അറസ്റ്റ്. സ്വ​ർ​ണ​ക്ക​ട​ത്തി​നു​ള്ള വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ണ്ടാ​ക്കി​യ​ത് ഇ​യാ​ളാ​ണ്.​ നിരവധി സ്വർണ കള്ളക്കടത്തുകേസില്‍ പ്രതിയായ ഇയാള്‍ക്കെതിരെ മുമ്പ്‌ കോഫെപോസയും ചുമത്തിയിട്ടുണ്ട്.

Tags:    
News Summary - Ramanattukara gold smuggling case: Customs ready to arrest Koduvalli gang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.