മഞ്ചേരി: കരിപ്പൂർ വിമാനത്താവളത്തിന് സമീപം സ്വർണക്കവർച്ച നടത്തണമെന്ന ലക്ഷ്യത്തോടെ നടത്തിയ സംഘർഷത്തിനിടെ പിടിയിലായ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പാലക്കാട് ചെർപ്പുളശ്ശേരി തൃത്താലനടക്കൽ മുബഷിർ (26), പട്ടാമ്പി മലയരികിൽ സുഹൈൽ (24), പട്ടാമ്പി പെരുമ്പടത്തൊടി സലീം (29), കുലുക്കല്ലൂർ വലിയില്ലതൊടി മുഹമ്മദ് മുസ്തഫ (26), ചെർപ്പുളശ്ശേരി ചരലിൽ ഫൈസൽ (24), തൃത്താലനടക്കൽ ഫയാസ് (29), കൊടുവള്ളി വാവാട് തെക്കയിൽകണ്ണിപ്പൊഴിൽ ഫിജാസ് (21) എന്നിവരുടെ ജാമ്യാപേക്ഷയാണ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എം. നീതു തള്ളിയത്.
ജൂൺ 21നാണ് കേസിനാസ്പദമായ സംഭവം. വിദേശത്ത് നിന്നും കരിപ്പൂർ വഴി എത്തുന്നവരുടെ കൈവശമുള്ള സ്വർണം കവർച്ച ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികളെത്തിയതെന്നാണ് പൊലീസ് പറയുന്നത്. കേസ് പ്രാരംഭ ഘട്ടത്തിലാണെന്നും ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ ബി.ഉമ്മർ വാദിച്ചു.
മുഖ്യ ആസൂത്രകൻ കൊടുവള്ളി വാവാട് വേരലാട്ടുപറമ്പനത്ത് വീട്ടിൽ സുഫിയാൻറെ (33) ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.