രാമായണ പോസ്റ്റ്: പി. ബാലചന്ദ്രന് സി.പി.ഐയുടെ കാരണം കാണിക്കൽ നോട്ടീസ്

തൃശൂർ: രാമായണവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ പി. ബാലചന്ദ്രൻ എം.എൽ.എക്കെതിരെ സി.പി.ഐ നടപടികളിലേക്ക്. വിഷയം ചർച്ച ചെയ്യാൻ 31ന് ജില്ല എക്സിക്യൂട്ടിവ് യോഗം വിളിച്ചു. ഈ വിഷയം മാത്രമാണ് അജണ്ട. നേരിട്ടെത്തി വിശദീകരണം നൽകാൻ പാർട്ടി ജില്ല സെക്രട്ടറി എം.എൽ.എക്ക് കത്ത് നൽകി.

നിലവിലുണ്ടായിരുന്ന അനുകൂല സാഹചര്യം പ്രതികൂലമാക്കിയെന്ന കടുത്ത വിമർശമാണ് സി.പി.എം -സി.പി.ഐ നേതാക്കൾ എം.എൽ.എക്കെതിരെ ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബാലചന്ദ്രൻ സമൂഹ മാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചത്. 

Tags:    
News Summary - Ramayana Post: Show cause notice to P. Balachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.