ഉമ്മൻചാണ്ടി സമാനതകളില്ലാത്ത നേതാവ് -രമേശ് ചെന്നിത്തല

വള്ളികുന്നം: ഉമ്മൻചാണ്ടി സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻചാണ്ടിയുടെ നിയമസഭ സാമാജികത്വ സുവർണ്ണ ജൂബിലി ഭാഗമായി ഊട്ടുപുര ചാരിറ്റബിൾ സൊസൈറ്റി നിർധന കുടുംബത്തിന് നൽകിയ വീടിന്‍റെ താക്കോൽദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അമ്പത് വർഷം തുടർച്ചയായി ഒരു നിയമസഭാ മണ്ഡലത്തിൽ നിന്ന് ജനപ്രതിനിധിയാകാൻ കഴിഞ്ഞത് ഇതിന് തെളിവാണ്. വീടിന്‍റെ താക്കോൽ ദാനം ഉമ്മൻചാണ്ടി നിർവഹിച്ചു. ഊട്ടുപുര ചെയർമാൻ മഠത്തിൽഷുക്കൂർ അധ്യക്ഷത വഹിച്ചു.

കൊടിക്കുന്നിൽ സുരേഷ് എം.പി മുഖൃപ്രഭാഷണം നടത്തി. പി.സി. വിഷ്ണുനാഥ് എം.എൽ.എ ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

എം. മുരളി, കെ.കെ. ഷാജു, ഇ. സമീർ, കറ്റാനം ഷാജി, എൻ. രവി , കെ.ആർ. മുരളീധരൻ, കെ. ഗോപൻ, ബബിത ജയൻ, ഷാജി നൂറനാട്, ജി. രാജീവ്കുമാർ, നന്ദനംരാജൻപിള്ള,പ്രാക്കുളം രാധാകൃഷ്ണപിള്ള, സജീവ് റോയൽ, അൻസാർഐശ്വരൃ, മീനു സജീവ്,ശാനിശശി, പ്രകാശ് സരോവരം, രാജു മോൻ വള്ളികുന്നം, ജലീൽ അരീക്കര, വിഷ്ണു മംഗലശ്ശേരി , കെ. ഗോപി, പരമേശ്വരൻ പിള്ള , എസ്. ലതിക, സി. അനിത, സുമാരാജൻ, ബിന്ദു, ഉത്തര, പേരൂർ വിഷ്ണു, നിയാസ്, സുറുമി ഷാഹുൽ, ഉണ്ണിമായ, ഷിഹാസ്, തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Ramesh Chennithala about Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.