കാസർകോട്: കേന്ദ്ര ഗവൺമെന്റ് സി.എ.എ വിജ്ഞാപനം പുറപ്പെടുവിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇൻഡ്യ മുന്നണി അധികാരത്തിൽ വന്നാൽ ഈ വിജ്ഞാപനവും നിയമവും ആദ്യത്തെ നടപടിയെന്ന നിലയിൽ റദ്ദാക്കുമെന്നും അദ്ദേഹം കാസർകോട് മാധ്യമങ്ങളോട് പറഞ്ഞു.
സി.എ.എ നിയമം രാജ്യത്തിന്റെ മതേതര സംവിധാനത്തിനു നേരെയുള്ള അങ്ങേയറ്റത്തെ കടന്നാക്രമണമാണ്. നരേന്ദ്ര മോദിയും അമിത് ഷായും രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. ഒരു കാരണവശാലും ഇത് അംഗീകരിക്കില്ല. കേരളം ഒറ്റക്കെട്ടായി നിന്ന് കൊണ്ട് എതിർക്കണം. ഇത് രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കാനും മതന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കാനുള്ള നടപടിയാണ് -ചെന്നിത്തല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.