കോഴിക്കോട്: കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ 74ാം ജന്മദിനത്തിൽ ആശംസ നേർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിശ്ചയദാർഢ്യത്തിന്‍റെ പ്രതിരൂപമാണ് സോണിയ ഗാന്ധിയെന്ന് ചെന്നിത്തല പറഞ്ഞു.
രാജീവ് ഗാന്ധി വധം ആകെ ഉലച്ചുകളയുമായിരുന്ന ഇന്ത്യൻ രാഷ്ട്രീയത്തെയും, കോൺഗ്രസിനേയും സൗമ്യത കൊണ്ടും, ഇച്ഛാശക്തി കൊണ്ടും തുന്നിച്ചേർത്ത വ്യക്തിത്വമാണ് സോണിയ. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങൾക്ക് ശേഷം ദീർഘകാലം കോൺഗ്രസിനെ നയിക്കുകയും തനിക്ക് ലഭിക്കാവുന്ന പ്രധാനമന്ത്രി പദം വരെ അവർ ത്യജിക്കുകയും ചെയ്തത് നാം കണ്ടതാണ്.
ഒൻപത് ഭാഷകളിൽ നൈപുണ്യമുള്ള, വിവിധ പ്രാദേശിക കക്ഷികളെ ഒരുമിച്ചു നിർത്തി സഖ്യസർക്കാറുണ്ടാക്കുകയും അതിന് തുടർഭരണം നൽകുന്നതിന് ചുക്കാൻ പിടിക്കുകയും ചെയ്ത ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ തേജസായ സോണിയ ഗാന്ധിക്ക് ജന്മദിനാശംസ നേരുന്നതായി രമേശ് ചെന്നിത്തല ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.